സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജില്ലാതല ഭരണഭാഷ പുരസ്കാരം മാനന്തവാടി താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിനീഷ് ജോസഫിന്. റവന്യൂ വകുപ്പ് ജീവനക്കാരനും പനമരം ചെമ്പുകാട്ടൂര് സ്വദേശിയുമാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് നല്കുന്ന 10,000 രൂപയും സത് സേവന രേഖയും അടങ്ങുന്ന പുരസ്കാരം നവംബര്‍ രണ്ടിന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷന് എ.പി.ജെ ഹാളില്‍ നടക്കുന്ന ജില്ലാതല ഭരണഭാഷ വാരാചരണ പരിപാടിയില്‍ ജില്ലാ കളക്ടര്‍ എ. ഗീത സമ്മാനിക്കും.
ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കുന്നതിന് 2021 ല്‍ ചെയ്ത സേവനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ ഒരാള്‍ക്കാണ് പുരസ്കാരം. സംസ്ഥാന സര്‍വീസില്‍ ക്ലാസ് 3 വിഭാഗത്തില്‍ പെട്ട ജീവനക്കാരില്‍ നിന്ന് ഇതിനായി അപേക്ഷ ക്ഷണിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണയ സമിതി നടത്തിയ കൂടിക്കാഴ്ചയുടെയും എഴുത്തു പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് ജേതാവിനെ തിരഞ്ഞെടുത്തത്. എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ്, എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക സി.വി ഉഷ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
പുരസ്കാരം നേടിയ സിനീഷ് ജോസഫിനെ ജില്ലാ കളക്ടര്‍ എ. ഗീത അഭിനന്ദിച്ചു. ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പും നല്കുന്ന മെമന്റോയും ചടങ്ങില്‍ സമ്മാനിക്കും.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...