കോഴിക്കോട്: വാട്ടർ അതോറിറ്റി റിട്ടയർഡ് എഞ്ചിനീയറായ പയ്യോളി സ്വദേശി ട്രെയിൻ തട്ടി മരിച്ചു.
പയ്യോളി പോസ്റ്റ് ഓഫീസിന് പുറകിൽ ‘ഷാനിവാസിൽ’ താമസിക്കുന്ന വാട്ടർ അതോറിറ്റി റിട്ട. എൻജിനീയർ തലക്കോട്ട് കാട്ടുംതാഴ ഇബ്രാഹിം (69) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ പയ്യോളി രണ്ടാം ഗേറ്റിന് സമീപമാണ് അപകടം.പരശുറാം എക്സ്പ്രസ് ഇടിച്ചാണ് മരിച്ചത്.ഭാര്യ: ശരീഫ.മക്കൾ: ഷർബിന ഷാനിബ.മരുമക്കൾ : ആദിൽ, നിസ്രാൻ ആലം.സഹോദരങ്ങൾ : റസാഖ്, റഷീദ്, ആയിഷ, മറിയം, റെജില