കെട്ടിട ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും; മുഖ്യമന്ത്രി.
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം തിരുവനന്തപുരത്ത് വെച്ച് സമർപ്പിച്ച നിവേദനത്തെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാ വാടക പരിഷ്‌കരണ ബിൽ നിയമമാക്കിയാൽ കരാർ രജിസ്‌ട്രേഷനിലൂടെ സർക്കാറിന് സാമ്പത്തിക സൗകര്യം മെച്ചപ്പെടുമെന്നും, കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും ഒരുപോലെ ഗുണപ്രദമാകുമെന്നും, വർഷംതോറും 5% നികുതി വർധനവ് പിൻവലിക്കുക, കെ-സ്മാർട്ടിലെ അപാകതകൾ പരിഹരിക്കുക, വ്യാപാര ലൈസൻസ് പുതുക്കുമ്പോഴും മറ്റു ആവശ്യങ്ങൾക്ക് നൽകുമ്പോഴും ഉടമയുടെ അറിവും സമ്മതവും ഉറപ്പാക്കുക തുടങ്ങിയ 7 ആവശ്യങ്ങളാണ് നിവേദകസംഘം ഉന്നയിച്ചത്. വയനാട്ടിലെ കെട്ടിട ഉടമകളടക്കമുള്ളവരുടെ ഗുരുതര പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാക്കുമെന്നും അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ.
സംസ്ഥാന പ്രസിഡന്റ് പഴേരി ശരീഫ് ഹാജി, ജനറൽ സെക്രട്ടറി ജി. നടരാജൻ പാലക്കാട്, വർക്കിംഗ് സെക്രട്ടറി പി.പി. അലവിക്കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പി. എം ഫാറൂഖ് കാസർഗോഡ്, മലപ്പുറം ജില്ലാ വർക്കിംഗ് പ്രസിഡണ്ട് എം.ബി. ഫസൽ മുഹമ്മദ് പെരിന്തൽമണ്ണ, സീനിയർ വൈസ് പ്രസിഡന്റ് പി. അബ്ദുറഹ്മാൻ ഫാറൂഖി പൊന്നാനി, പാലക്കാട് ജില്ല സെക്രട്ടറി റീഗൽ മുസ്തഫ, വയനാട് ജില്ലാ പ്രതിനിധി ആസിഫ് ചൂരൽമല, എറണാകുളം ജില്ലാ പ്രസിഡണ്ട് വി. രാമാനന്ദപ്രഭു, സെക്രട്ടറി വിപിൻ പള്ളുരുത്തി, ട്രഷറർ വി. കൃഷ്ണപ്രഭു, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് യൂണിവേഴ്‌സൽ ഭാസി, അഷ്‌റഫ് കാളികാവ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി, റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, ആരോഗ്യവകുപ്പ് മന്ത്രി കെ. മരളീധരൻ, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ, കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ് എന്നിവർക്ക് സംഘം നിവേദനം നൽകി. പ്രശ്‌നങ്ങൾ സജീവമായി പരിഗണിക്കുമെന്ന് മന്ത്രിമാരും ഉറപ്പു നൽകി.

SHIBU C.V FREELANCE JOURNALIST COMMITTED TO MEDIAWINGS P.B.NO;70 MANATHAVADY WAYANAD.PH;9656347995