മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ അഭിവാദ്യമര്‍പ്പിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മേപ്പാടിയിലേക്കുള്ള യാത്രാമധ്യേ മാനന്തവാടി എഞ്ചിനിയറിംഗ് കോളജിന് മുന്നില്‍ വെച്ചായിരുന്നു പ്രിയങ്കാഗാന്ധിയെ റോസാപ്പൂക്കള്‍ നല്‍കി വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് മുബാരിഷ് അയ്യാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അസ്ലം ഷേര്‍ഖാന്‍, ആസിഫ് ഷഹീര്‍, അഭിന്യ ബിജു നിയോജക മണ്ഡലം പ്രസിഡന്റ് ആദില്‍ മുഹമ്മദ്, ഷിനു ജോണ്‍, എബി, ജെസ്ബിന്‍ ജില്ലയിലെ വിവിധ കോളജുകളിലെ യൂണിയന്‍,യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.