.
കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നത്തിൽ ശാശ്വത പരിഹാരത്തിന് വിദഗ്ദ്ധ സമിതിയുടെ പഠനം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. നൽകിയ കത്തിന് മറുപടിയായി പ്രശ്നം പരിഹരിക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല പരിഹാര പ്രവൃത്തികൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ആർ.കെ. പാണ്ഡെ, ഐ.ഐ.ടി. പാലക്കാട് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദിവ്യ പി.വി. എന്നിവരടങ്ങുന്ന റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധ സംഘം ഒക്ടോബർ 3 ന് ചുരം സന്ദർശിച്ചതിന് ശേഷം റിപ്പോർട്ട് നൽകിയിരുന്നു. ഈ വിദഗ്ദ്ധ സംഘം മണ്ണിടിച്ചിൽ തടയുന്നതിനും ഭൂപ്രദേശം ശക്തിപ്പെടുത്തുന്നതിനും സ്വീകരിക്കേണ്ട അടിയന്തര, ശക്തിപ്പെടുത്തൽ, ദീർഘകാല നടപടികൾ എന്നിവയെക്കുറിച്ചുള്ള ശുപാർശകൾ നൽകിയിരുന്നതായും, ഈ ശുപാർശകളുടെ അടിസ്ഥാനത്തിൽ, അടിയന്തര നടപടി ആരംഭിക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതായും. നിതിൻ ഗഡ്കരി അറിയിച്ചു. ഓഗസ്റ്റ് 28 ന് ചുരത്തിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയിരുന്നു.
ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് വിദഗ്ദ്ധ സംഘത്തിന്റെ ശുപാർശകൾ അനുസരിച്ച് ആവശ്യമായ DPR തയ്യാറാക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രിയങ്ക ഗാന്ധി എം.പിക്കയച്ച കത്തിൽ അറിയിച്ചു.
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ...
. ന്യൂഡല്‍ഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗില്‍ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ...
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...