കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍.ജി.ഐ.എല്‍) റോട്ടറി ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദേശീയ സി.എസ്.ആർ. (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി) പുരസ്കാരം ലഭിച്ചു.
‘വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍ – ലാര്‍ജ് എന്റര്‍പ്രൈസ്’ വിഭാഗത്തിലാണ് കമ്പനി ഈ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയില്‍ നിന്നുള്ള 563 കമ്പനികളില്‍ നിന്നാണ് നിറ്റാ ജലാറ്റിനെ തിരഞ്ഞെടുത്തത്. കമ്പനി നടപ്പിലാക്കിയ വിവിധ കുടിവെള്ള പദ്ധതികള്‍, കാര്‍ഷിക മേഖലയ്ക്ക് സഹായകമായ പ്രോജക്റ്റുകള്‍, മെന്‍സ്ട്രുവല്‍ കപ്പുകളുടെ വിതരണം, മറ്റ് ഹരിത പദ്ധതികള്‍ (ഗ്രീന്‍ പ്രോജക്റ്റുകള്‍) എന്നിവ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പരിഗണിച്ചു.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ സിഎസ്ആര്‍ മാനേജര്‍ എബി നെല്‍സണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഈ വര്‍ഷം റോട്ടറി ഇന്ത്യയുടെ സൗത്ത് റീജിയന് സിഎസ്ആര്‍ അവാര്‍ഡും നിറ്റാ ജലാറ്റിന്‍ നേടിയിരുന്നു. കൂടാതെ, കേരളാ മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) എന്‍വയോണ്‍മെന്റ് വിഭാഗത്തിലുള്ള സി.എസ്.ആർ അവാര്‍ഡും കമ്പനിക്ക് ലഭിച്ചിരുന്നു.
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...