മരണക്കവലയായി കൊളഗപ്പാറ : ഇന്നലെയും ഒരു മരണം.   

കൽപ്പറ്റ: വയനാട് കൊളഗപ്പാറയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
ഗൂഡല്ലൂർ സ്വദേശി രാജു (67)വാണ് മരിച്ചത്.
മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മുത്തങ്ങ സ്വദേശി അഭിനന്ദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒമ്പതേകാലോടെയാണ് അപകടം.
കഴിഞ്ഞ ദിവസവും കൊളഗപ്പാറയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. വർഷം തോറും നിരവധി ജീവനുകൾ വാഹനാപകടത്തിൽ പൊലിയുന്ന പ്രധാന സ്ഥലമാണ് കൊളഗപ്പാറ . കോഴിക്കോട് മൈസൂർ ദേശീയ പാതയിൽ കൽപ്പറ്റക്കും ബത്തേരി ക്കും ഇടയിൽ ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടാകുന്നത് മുട്ടിൽ വാര്യാടും കൊളഗപ്പാറയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *