വയനാട് ഗവൺമെൻറ് മെഡിക്കൽ കോളേജിൻറെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട്, ഗവൺമെൻറ് മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ, മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ സന്ദർശിച്ചു നിവേദനം നൽകി. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ റഷീദ് നീലാംബരി, ഐസക് മാനന്തവാടി,ബേബി കാരക്കുനി, ജമാൽ, ലത്തീഫ് മാനന്തവാടി, എന്നിവരാണ് പ്രിൻസിപ്പലിനെ സന്ദർശിച്ചത്. നിലവിൽ എൻ എം സി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം സുഗമമായി മുമ്പോട്ട് പോകുന്നതെന്നാണ്, പ്രിൻസിപ്പലുമായുള്ള ചർച്ചക്ക് ശേഷം മനസ്സിലാക്കിയതെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു