കൽപ്പറ്റ:
ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ കൂട്ടം കുടുംബക്കൂട്ടായ്മ ചാരിറ്റിബിള്‍ സൊസൈറ്റി പുതിയ പദ്ധതികൾ ആരംഭിക്കുമെന്ന് സന്നദ്ധ പ്രവർത്തകയും നിർമ്മാണ കരാറുകാരിയുമായ കെ.ബി. രാജേശ്വരി .
കൂട്ടം ഉന്നതി, കൂട്ടം ഗ്രാമം എന്നിവ സൊസൈറ്റി പുതിയതായി ആരംഭിക്കുന്ന പദ്ധതികളാണന്ന് ഇവർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തില്‍ കിടപ്പാടം നഷ്ടമായ ചൂരല്‍മലയിലെ ലക്ഷ്മി-കണ്ഠമുത്തു വയോധിക ദമ്പതികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയിരു ന്നു.
ഏച്ചോം പാറക്കലില്‍ ഏഴ് സെന്റില്‍ എട്ട് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിച്ചു കൈമാറിയതെന്ന് സൊസൈറ്റി പ്രതിനിധി കെ.ബി. രാജേശ്വരി അമ്പിലേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞദിവസം സൊസൈറ്റിയുടെ നേതൃത്വത്തിൽ
നടത്തി.
കഴിഞ്ഞ രണ്ടിന് കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു താക്കോല്‍ദാനം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ് 150 അംഗങ്ങളുള്ള സൊസൈറ്റി. 2016ലാണ് രജിസ്റ്റര്‍ ചെയ്തത്. ജീവകാരുണ്യരംഗത്ത് സജീവമായ സൊസൈറ്റി കിഡ്നി-കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാസഹായം, നിര്‍ധന കുടുംബങ്ങളിലെ യുവതികളുടെ വിവാഹത്തിനു സഹായം എന്നിവ നല്‍കുന്നുണ്ട്. അംഗങ്ങളില്‍നിന്നും അഭ്യുയകാംക്ഷികളില്നിന്നും സമാഹരിക്കുന്ന തുകയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നത്. കൂട്ടം കുടുംബക്കൂട്ടായ്മ ഫേസ്ബുക്ക് ഗ്രൂപ്പില്‍ 30,000ല്‍പരം അംഗങ്ങളുണ്ടന്ന് രാജേശ്വരി അമ്പിലേരി പറഞ്ഞു.
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...