കല്പ്പറ്റ: കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരം ബദല് പാതയുടെ നിര്മ്മാണം പുനരാംഭിക്കുന്നതുമായി ബന്ധപ്പെട്ട് സര്വകക്ഷി യോഗം 29ന് 2 മണിക്ക് പടിഞ്ഞാറത്തറ പഞ്ചായത്ത് സംസ്കാരിക നിലയത്തില് ചേരും. കോട്ടത്തറ, തരിയോട്, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റുമാര് പങ്കെടുക്കും. ടി. സിദ്ധീഖ് എം.എല്.എ യോഗം ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന് അറിയിച്ചു.
ഈ ബദൽ പാതക്കായി പതിറ്റാണ്ടുകളായി ആവശ്യമുയരുകയാണ്. താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് പതിവായ സാഹചര്യത്തിൽ ഈ ബദൽ പാതക്ക് വലിയ പ്രസക്തിയുണ്ട്.
One thought on “പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരം ബദല് പാത: സർവ്വകക്ഷി യോഗം 29 ന്”
തുരങ്കപാതയേക്കാൾ പ്രായോഗികവും,ചെലവും കുറഞ്ഞതുമായ പൂഴിത്തോട് ബദൽ പാത പരിസ്ഥിതി ആഘാതം കുറഞ്ഞതും വളരെ വേഗം പൂർത്തിയാക്കാൻ കഴിയുന്നതുമാണ്.പാതയുടെ സമീപ പ്രദേശങ്ങൾ വികസനത്തിന്റെ പേരിൽ നശിപ്പിക്കപ്പെടാതിരിക്കാൻ മുൻകരുതൽ ആവശ്യമാണ്.