കല്‍പ്പറ്റ. വയനാട് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പരിപാടി കേരള ലീഗല്‍ എജ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാനും അരുണാചല്‍ ലോ അക്കാദമി സ്ഥാപക ഡയറക്ടറുമായ അഡ്വ. ഈശോ എം ചെറിയാന് ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് മാനവ സ്നേഹത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ നമുക്കൊക്കെ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ശാന്തിയും സമാധാനവും നിലനില്ക്കാന് മതങ്ങള്‍ക്കതീതമായി നമ്മുടെ സാഹോദര്യം വളര്‍ന്ന് പന്തലിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കേക്ക് വിതരണ ഉദ്ഘാടനം ഹംസ കല്‍പ്പറ്റക്ക് കേക്ക് കൈമാറിയും അദ്ദേഹം നിര്‍വഹിച്ചു. പരിപാടിയില്‍ പ്രസ്ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല അധ്യക്ഷനായി. കെ സജീവന്, ദീപക് മലയമ്മ, രതീഷ് വാസുദേവന്‍, ജംഷീര്‍ കൂളിവയല്‍, സി.വി ഷിബു സംസാരിച്ചു. ജോമോന് ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി അനീസ് അലി നന്ദി പറഞ്ഞു.
പടം.പ്രസ്ക്ലബ്…….. വയനാട് പ്രസ് ക്ലബിന്റെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ കേരള ലീഗല്‍ എജ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാനും അരുണാചല്‍ ലോ അക്കാദമി സ്ഥാപക ഡയറക്ടറുമായ അഡ്വ. ഈശോ എം ചെറിയാന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...