മാനന്തവാടി: വയനാട് ജില്ലയോട് പിണറായി സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ.വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വയനാട് ജില്ല ആരോഗ്യമേഖലയിൽ പാടെ തകർന്നിരിക്കുകയാണ്. മെഡിക്കൽ കോളേജ് എന്ന പേരിൽ ജില്ലാ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങിയെങ്കിലും മതിയായ സജീകരണങ്ങളിലാതെയാണ് ആശുപത്രിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. ആദിവാസികളും, നിർധന കുടുംബങ്ങളും ഏറെ ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയെയാണ്. മറ്റ് ആശുപത്രികളിൽ നിന്ന് റഫറർ ചെയ്യുന്നത് മെഡിക്കൽ കോളേജ് എന്ന ബോർഡിൽ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിലേക്കാണ്. യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് ആശുപത്രി പ്രവർത്തിക്കുന്നത്.മാനന്തവാടി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ രോഗികൾ ദുരിതത്തിലാണ്. മറ്റു ഹോസ്പിറ്റലിൽ നിന്നും റെഫർ ചെയ്യുന്നതും, എമർജൻസി ആയി വരുന്നതുമായ രോഗികളാണ് ഇതുമൂലം കൂടുതൽ ബുദ്ധിമുട്ടിൽ ആകപ്പെടുന്നത്. ആവശ്യാനുസരണം ന്യൂറോളജിസ്റ്റ് അടക്കം മറ്റും വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഭരിക്കുന്ന ഇടത് സർക്കാർ ആരോഗ്യമേഖലയിൽ വയനാട് ജില്ലയോട് കാണിക്കുന്നത് തികച്ചും അവഗണനയാണ്.
വന്യ മൃഗ ശല്യത്തിൽ പൊറുതി മുട്ടിയാണ് വയനാട് ജില്ല മുന്നോട്ട് പോകുന്നത്. കാടും, നാടും വേർതിരിക്കാൻ സർക്കാരുകൾ തയ്യാറാകണം. കടുവ, പുലി, ആന, പന്നി തുടങ്ങി മറ്റ് വന്യമൃഗങ്ങളും ജന ആവാസ മേഖലയിൽ ഇറങ്ങി വിളയാടുകയാണ്.നിരവധി വില പിടിപ്പുള്ള വളർത്ത് മൃഗങ്ങളെയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളിലായി നാട്ടിലിറങ്ങിയ കടുവ, പുലി എന്നി കൊന്ന് ഭക്ഷിച്ചത്. ഇവയൊക്കെ പിടിക്കൂടി കാട്ടിലേക്ക് തിരിച്ചയക്കാൻ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല, കാൽപ്പാടുകൾ കണ്ട് മൃഗങ്ങളെ തിരിച്ചറിഞ്ഞിട്ടും അവയെ കൂട് വെച്ച് പിടിക്കുന്നതിനു വേണ്ട സത്വര നടപടികൾ വനം വകുപ്പ് സ്വീകരിച്ചിട്ടില്ല. മൃഗങ്ങൾ കാട് കയറി എന്ന ഓമന വാക്കുമായാണ് ബന്ധപ്പെട്ട വകുപ്പുകൾ മുന്നോട്ട് പോകുന്നത്. ഇത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കും. പയ്യംപള്ളിയിൽ കഴിഞ്ഞ ഒരു കൊല്ലം മുമ്പേ കടുവ ഇറങ്ങി ക്ഷീരമേഖലയിലെ വിലപിടിപ്പുള്ള കർഷകൻ്റെ പതിനെട്ടോളം വളർത്തു മൃഗങളെയാണ് വേട്ടയാടി പിടിച്ചത്. നാളിതുവരെയായിട്ടും കർഷകന് മതിയായ തുക നഷ്ട്ടപരിഹാരം കൊടുക്കുവാൻ സാർക്കാർ തയ്യാറായിട്ടില്ല.
ബാങ്കുകൾ സർഫാസി നിയമം ഉപയോഗിച്ച് കർഷകൻ്റെ പുരയിടവും, കൃഷി സ്ഥലവും വെട്ടിപിടിക്കുകയാണ്. വാകേരിയിലെ നിരവധി കർഷകർക്കാണ് ഇന്നലെ വരെ ജപ്തി നോട്ടീസ് പതിച്ചത്. കാർഷിക വിളകൾക്ക് വിലയിടിവും, കാലാവ്യതിയാനവും, കോവിഡ് എന്ന മഹാമാരിയിൽപ്പെട്ട് കർഷകൻ ഉഴലുമ്പോഴാണ് ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത്. കാർഷിക മേഖലയിലെ പ്രതിസന്ധി കാരണം ബാങ്കുകളിൽ നിന്ന് എടുത്ത തുക സമയബന്ധിതമായി തിരിച്ചടക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഇടപ്പെട്ട് ജപ്തി നടപടികൾ നിർത്തിക്കൊൻ ബാങ്കുകളോട് ആവശ്യപ്പെടണം, കാർഷിക ലോണുകൾ എഴുതിതള്ളാൻ സർക്കാർ തയ്യാറാവണം. മറ്റ് എല്ലാത്തരം ബാങ്ക് ലോണുകളുടെയും പലിശ എഴുതി തളളി വായ്പ പുനക്രമീകരിച്ചു കൊടുക്കാൻ ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം കൊടുക്കണം. കഴിഞ്ഞ മാസം കാർഷിക കടാശ്വാസ കമ്മീഷൻ വയനാട് ജില്ലയിൽ നടത്തിയ സിറ്റിംങ് പ്രഹസനമാണ്.ഇതു കൊണ്ട് കർഷകന് ഒരു ഗുണവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കർഷകരെ കൂടുതൽ ആത്മഹത്യയിലേക്ക് ഇടത് സർക്കാർ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...