കൽപ്പറ്റ: വയനാട് ജില്ലാ വോളിബോള്‍ ടെക്നിക്കൽ കമ്മിറ്റി, കമ്പളക്കാട് ലയണ്‍സ് ക്ലബ്, വെണ്ണിയോട് പൗരസമിതി എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നാളെ തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 15 മുതല്‍ 17 വരെ വെണ്ണിയോട് പി.ടി. തോമസ് സ്മാരക സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കള്‍ക്ക് കുഴിക്കാട്ടില്‍ പൈലി മെമ്മോറിയില്‍ ട്രോഫിയും റണ്ണേഴ്സ് അപ്പിന് കെ.പി. ബാബു ബിസിനസ് ഗ്രൂപ്പിന്റെ ട്രോഫിയും സമ്മാനിക്കും. മൂന്നു ദിവസവും രാവിലെ എട്ടര മുതല്‍ രാത്രി 11 വരെയാണ് മത്സരം. ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കും. കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, സ്വാഗതസംഘം ചെയര്മാന് ഷാജു കുഴിക്കാട്ടില്‍, കണ്‍വീനര്‍ കെ.കെ. നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി ഒന്നു മുതല്‍ ഏഴു വരെ മാനന്തവാടിയില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ മത്സരങ്ങളില്‍നിന്നു തെരഞ്ഞെടുക്കുമെന്ന് ടെക്നിക്കല്‍ കമ്മിറ്റി ചെയര്മാന് ഇ.എഫ്. ടോമി, കണ്‍വീനര്‍ എന്‍.ജെ. ഷജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...