കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറിക്ക് എം.എൽ.എ ഫണ്ടിൽ നിന്ന് സ്കൂൾ ബസ് സർവ്വീസ് തുടങ്ങി.
കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിൻ്റെ ഫ്ലാഗ് ഓഫ് ഒ ആർ കേളു എം എൽ എ നിർവഹിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക ഷാജി അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ പുതുതായി അനുവദിച്ച ഹ്യുമാനിറ്റീസ് ബാച്ച് ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ മൈമൂന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ താരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രീത രാമൻ, വി ടി അരവിന്ദാക്ഷൻ, ഹുസൈൻ സി കെ വി, പ്രകാശൻ കെ ടി, സുമേഷ് ടി ആർ, കബീർ വെള്ളച്ചാൽ, മോഹനൻ ഇടപായി, നൗഫൽ സി കെ വി, ആതിക്ക പി, ആലി ഹാജി കെ സി, ഷാജു മോൻ എം ആർ, അശ്വതി വിനീഷ്, പ്രിൻസിപ്പൽ ഷിജോ ജോർജ്, ഹെഡ്മാസ്റ്റർ രാജൻ പി സി, സ്കൂൾ ലീഡർ ഷാമിൽ ഐ പി ടി എ പ്രസിഡൻ്റ് ബഷീർ ടി കെ സ്വാഗതവും ആശിഷ് എസ് നന്ദിയും പറഞ്ഞു.
More Stories
ലഹരിക്കെതിരെ ഗോളടിച്ച്; മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ അവലോകനം ചെയ്ത് പ്രിയങ്ക ഗാന്ധി എം.പി.
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പിലും ഫെലോഷിപ്പുകളിലും സീറ്റുകൾ വർദ്ധിപ്പിച്ചു; 45 വിദ്യാർത്ഥികൾക്ക് ആനുകൂല്യം; എം.ബി.ബി.എസിന് പൂർണ്ണ ഫീസ് ഇളവ് തുടരും
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ യാഥാർഥ്യമാക്കണമെന്ന് വൈദിക സമ്മേളനം.
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
വയനാട്ടിൽ അഞ്ച് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ് സി വി നിര്യാതയായി
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
