ലഹരിക്കെതിരെ മോചന ജ്വാല: തരംഗമായി അരുണചലിൽ ജോസ് കെ. മാണിയെ അഭിനന്ദിച്ച്‌ ഡെപ്യൂട്ടി കമ്മിഷണർ ശ്വേതനാഗർകുട്ടി ഐ എ എസ്

ഇറ്റനഗർ :ലഹരിമുക്ത ക്യാമ്പസ് എന്ന മുദ്രാവാക്യവുമായി അരുണാചൽ പ്രദേശിലെ സ്കൂൾ വിദ്യാർത്ഥികൾ അധ്യയന വർഷത്തിന്റെ ആരംഭ ദിനമായ ജൂൺ ഒന്നിന് മോചന ജ്വാല തെളിയിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. മോചന ജ്വാലയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം സെൻതോമസ് റസിഡൻഷ്യൽ സ്കൂളിൽ ക്യാപ്പിറ്റൽ ഡെപ്യൂട്ടി കമ്മീഷണറും മുമ്പ് പത്തനംതിട്ടയിൽ അസിസ്റ്റന്റ് കലക്ടറും ആയിരുന്ന ശ്വേത നാകർകുട്ടി ഐ എ എസ് നിർവഹിച്ചു.കേരളത്തിൽ തരംഗമായി മാറിയ ജോസ് കെ മാണി എം.പിയുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ മോചന ജ്വാലയെകുറിച്ച് ശ്വേത നാഗർ കുട്ടി ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിക്കുകയും അഭിനന്ദിച്ച് സംസാരിക്കുകയും ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് നന്ദിയും പറഞ്ഞു. സ്കൂൾ ചെയർമാനും അരുണാചൽ ലോ അക്കാഡമി സ്ഥാപക ഡയറക്ടറും ആയ അഡ്വക്കേറ്റ് ഈശോ ചെറിയാൻ അധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *