പുൽപ്പള്ളി വായ്പാ തട്ടിപ്പ് കേസ് : കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാമിനെ റിമാൻഡ് ചെയ്തു

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ അബ്രഹാമിനെ റിമാൻഡ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ജഡ്ജി നൂറുന്നിസയാണ് റിമാന്റ് ചെയ്തത്. ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്ത അബ്രഹാമിനെ ഇന്ന് രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. തട്ടിപ്പിനിരയായ ഡാനിയേല്‍ നേരത്തെ പുല്‍പ്പള്ളി പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റുണ്ടായത്.രാജേന്ദ്രൻ എന്ന കർഷകൻ ആത്മഹത്യ ചെയ്തതിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *