കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു

കോഴിക്കോട് താമരശ്ശേരി ഓടക്കുന്നിൽ കെഎസ്ആർടി ബസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു. എടവക എള്ളുമന്ദം സ്വദേശിയായ പൂവത്തിങ്കൽ പി.എം അനീഷ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി നോക്കി വരികയായിരുന്നു അനീഷ്. മണിയൻ (ദാരപ്പൻ) – പുഷ്പ ദമ്പതികളുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *