കൽപ്പറ്റ:കലാകായിക രംഗത്ത് കേരളത്തിൻറെ ഭാവി വാഗ്ദാനമായ വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് അട്ടിമറിച്ചതിലും പ്ലസ് വൺ ഇമ്പ്രോവെമെന്റ് പരീക്ഷ വാർഷിക പരീക്ഷക്കൊപ്പം ഒരുമിച്ച് നടത്തുന്നതിനുള്ള സർക്കാർ നടപടിക്കെതിരെയും കെ എസ് യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു. ഗ്രേസ് മാർക്ക് ആരുടെയും ഔദാര്യമല്ല അത് വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട അവകാശമാണ്. നിയമസഭയിൽ മുണ്ടു മടക്കി ഷോ കാണിച്ച് ഡബിൾ പ്രമോഷൻ നേടി മന്ത്രിയായ ശിവൻകുട്ടി പൊതു വിദ്യാഭ്യാസ വകുപ്പ് ഭരിക്കുമ്പോൾ ഇതെല്ലാം ഇതിൽഅപ്പുറവും സംഭവിക്കുമെന്നും വിദ്യാർത്ഥി വിരുദ്ധ നിലപാടുമായിട്ടാണ് ഈ സർക്കാർ മുമ്പോട്ട് പോകാൻ ആഗ്രഹിക്കുന്നതെങ്കിൽ അതിനെതിരെ പ്രതികരിക്കാനും ചേർത്തുനിൽക്കാനും കെ എസ് യു ഉണ്ടാകുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുൽദാസ്,മുബാരിഷ് ആയ്യാർ എന്നിവർ നേതൃത്വം നൽകി.രണ്ടു വിഷയങ്ങളിലും സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് കെ എസ് യു വരും ദിവസങ്ങളിൽ ജില്ലയിൽ നേതൃത്വം നൽകും.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...