ഫാ. തോമസ് ഒറ്റപ്ലാക്കൽ മാനന്തവാടി: മാനന്തവാടി രൂപതാംഗം ഫാ. തോമസ് ഒറ്റപ്ലാക്കൽ (69) നിര്യാതനായി. ചെറുപുഷ്പ സഭയുടെ (സി.എസ്.ടി) മൂക്കന്നൂരുള്ള മൈനർ സെമിനാരിയിൽ പരിശീലനം തുടങ്ങിയ ശേഷം മാനന്തവാടി രൂപതയിൽ ചേർന്ന് കാർമൽഗിരി സെമിനാരിയിൽ നിന്ന് തത്വശാസ്ത്രപഠനവും മംഗലപ്പുഴ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. റീജൻസി ബോയ്‌സ് ടൗണിലായിരുന്നു പ്രായോഗിക പരിശീലനം. വൈദികപരിശീലനം പൂർത്തിയാക്കിയ തോമസ് ഒറ്റപ്ലാക്കൽ 1983 ഡിസംബർ 22-ന് മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് തൂങ്കുഴിയിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. തരിയോട്, കല്പറ്റ, ഒലിവുമല പള്ളികളിൽ സഹവികാരിയായും ചാരിറ്റി, കല്പറ, പുല്പള്ളി, ഒണ്ടയങ്ങാടി, എടപ്പെട്ടി, വാളവയൽ, ആറാട്ടുതറ, പട്ടാണിക്കൂപ്പ്, ചേലൂർ, മക്കിയാട്, അമരക്കുനി ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. ചെറുപുഷ്പ മിഷൻ ലീഗ്, കെ.സി.വൈ.എം എന്നീ സംഘടനകളുടെ ഡയറക്ടറായും വിശ്വാസ പരിശീലനവിഭാഗത്തിന്റെ അസി. ഡയറക്ടർ, ഡയറക്ടര്‍ എന്നീ നിലകളിലും പ്രവർത്തിച്ചു. 2022മുതൽ ദ്വാരക വിയാനിഭവനിൽ വിശ്രമത്തിലും ചികിത്സയിലുമായിരുന്നു. പിതാവ്: താമരശ്ശേരി കൂരാച്ചുണ്ട് ഇടവകയിലെ പരേതനായ ഒറ്റപ്ലാക്കൽ ജോസഫ്. മാതാവ്: പരേതയായ മറിയം. സഹോദരങ്ങൾ: ജോസഫ്, സണ്ണി, മേരി, സിസിലി, അന്നക്കുട്ടി, റീന. മൃതദേഹം ശനിയാഴ്ച രണ്ടുവരെ ദ്വാരക പാസ്റ്ററൽ സെൻ്ററിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് മൂന്നോടെ മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യകാർമികത്വത്തിൽ ദ്വാരക വൈദിക സെമിത്തേരിയിൽ സംസ്കരിക്കും. സഹായമെത്രാൻ മാര്‍ അലക്സ് താരാമംഗലം, വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ എന്നിവര്‍ സഹകാര്‍മികരാവും.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...