കല്പ്പറ്റ: യുവജനതാദള് (എസ്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് ഫലാഹ് സ്ക്കൂളില് ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് കെ.എസ്.ഷാജി നിര്വഹിച്ചു.യുവജനതാദള് ജില്ലാ പ്രസിഡന്റ് എ.അമീര് അറക്കല് അധ്യക്ഷത വഹിച്ചു. സിവില് എക്സൈസ് ഓഫീസര് ജോഷി തുമ്പാനം വിഷയാവതരണം നടത്തി. പാര്ട്ടി ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മുള്ളന് മട, മുഹമ്മദലി ഫൈസി, എന്.കെ.മുഹമ്മദ്, വി.പി. വര്ക്കി, അന്നമ്മാ പൗലോസ്, പി.പ്രേംരാജ് ചെറുകര, സി.കെ.ഉമ്മര്, കെ.കെ.ദാസന്, എസ്.സൈഫുവൈത്തിരി, പി.അസീം പനമരം ,കെ.അനൂപ് മാത്യു, എ.അസീസ് നിസാര് പള്ളിമുക്ക്, എ.ഹബീബ് നൂറാനി, കെ.ഉനൈസ് കല്ലൂര് എന്നിവര് പ്രസംഗിച്ചു.