കൽപ്പറ്റ : മൺമറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവും ഐഎൻടിയുസി നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് മതേതരത്വത്തിന്റെ കാവലാൾ ആയിരുന്നു എന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഭൂരിപക്ഷ വർഗീയത ആയാലും ന്യൂനപക്ഷ വർഗീയത ആയാലും അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുത്ത നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. പാർട്ടിക്ക് ഏതെങ്കിലും ഘട്ടത്തിൽ മതേതര നിലപാടിൽ ചാഞ്ചല്യം സംഭവിക്കുന്നു എന്ന് തോന്നിയാൽ അതിനെതിരെ ശക്തമായി ശബ്ദമുയർത്തിയ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുഭവസമ്പത്തും അറിവും നിയമസഭയിൽ അദ്ദേഹത്തെ മികച്ച സാമാജികനാക്കി മാറ്റി. നിയമസഭയിൽ അദ്ദേഹം എഴുന്നേറ്റു നിന്നാൽ സ്പീക്കർക്കും ഭരണ പക്ഷത്തിനും ഭയമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ:ടി സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ, കെ കെ അബ്രഹാം, കെഎൽ പൗലോസ്, കെ കെ വിശ്വനാഥൻ,കെ ഇ വിനയൻ, എൻ കെ വർഗീസ്,ടി ജെ ഐസക്, സി പി വർഗീസ്, വി എ മജീദ്, എം എ ജോസഫ്, സി ജയപ്രസാദ്,ബി സുരേഷ് ബാബു, പി കെ അബ്ദുറഹ്മാൻ,ചിന്നമ്മ ജോസ്, നജീബ് കരണി, പോൾസൺ കൂവക്കൽ, ടി എ റെജി,ഉമ്മർ കുണ്ടാട്ടിൽ, പി എൻ ശിവൻ,ശ്രീനിവാസൻ തൊവരിമല,കെ എം വർഗീസ്, ഗിരീഷ് കൽപ്പറ്റ, കെ കെ രാജേന്ദ്രൻ, മോഹൻദാസ് കോട്ടക്കൊല്ലി, ജോർജ് പട കൂട്ടിൽ, താരീക്ക് കടവൻ, ഹർഷൽ കൊണാടൻ തുടങ്ങിയവർ സംസാരിച്ചു
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...