മാനന്തവാടിഃ വിഭിന്ന ശേഷി കുട്ടികൾക്കായി കുടുംബശ്രീ നടത്തുന്ന ബഡ്സ് സ്കൂളുകളുടെ കലോത്സവം മിഴി 2022 സമാപിച്ചു. പരിപാടിയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ബഡ്സ് കലോത്സവം ചാമ്പ്യന്മാരായ തിരുനെല്ലി ബഡ്സ് സ്കൂളിന് ജുനൈദ് കൈപ്പാണി ട്രോഫി കൈമാറി.
ജില്ലയിലെ പതിനൊന്ന് ബഡ്സ് സ്കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. മനോഹര സൗന്ദര്യം വിളിച്ചോതിയ കുട്ടികളുടെ കലാ പരിപാടികൾ ആസ്വാദകർക്ക് വേറിട്ട അനുഭവം പകർന്നു. പ്രച്ഛന്ന വേഷം, ലളിതഗാനം, മിമിക്രി, ഒപ്പന, നാടോടി നൃത്തം, നാടൻപാട്ട് തുടങ്ങി വിവിധ പരിപാടികൾ ആണ് മാനന്തവാടി ഗവൺമെൻ്റ് കോളേജിൽ നടന്നത്. വിഭിന്ന ശേഷി കുട്ടികളുടെ സർഗ്ഗ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ കുടുംബശ്രീ മിഷൻ ഒരുക്കിയ സർഗോത്സവത്തിൽ നാലാം തവണയും നൂറ്റി പതിനൊന്ന് പോയിൻ്റ് നേടി ബഡ്സ് പാരഡൈസ് തിരുനെല്ലി ചാമ്പ്യൻമാരായി. മുപ്പത്തി ഒന്ന് പോയിൻ്റ് നേടി ചിമിഴ് നൂൽപ്പുഴ ബഡ്സ് രണ്ടാം സ്ഥാനം നേടിയപ്പോൾ ഇരുപത്തിയേഴ് പോയിൻ്റ് നേടി നെന്മേനി ബി ആർ സി മൂന്നാമതെത്തി. മാനന്തവാടി ഗവൺമെൻ്റ് കോളേജിലെ വിഭിന്ന ശേഷി കുട്ടികളുടെ ഇൻ്റേണൽ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിലെ ശ്രീലക്ഷ്മി ജൂനിയർ വിഭാഗത്തിലും അമയ അശോകൻ സീനിയർ വിഭാഗത്തിലും കലാ തിലകം ആയപ്പോൾ ജൂനിയർ വിഭാഗത്തിൽ കലാപ്രതിഭയായി ബഡ്സ് പാരഡൈസിലെ ആരോൺ റോയ് സീനിയർ വിഭാഗത്തിൽ നൂൽപ്പുഴ ബി ആർ സി യിലെ ഹരി കൃഷ്ണൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പരിപാടിക്ക് ശേഷം തിടമ്പ് നാടൻ പാട്ട് കലാസംഘത്തിൻ്റെ പാട്ടരങ്ങും അരങ്ങേറി.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി എ ബാലസുബ്രഹ്മണ്യൻ അസിസ്റ്റൻ്റ് മിഷൻ കോർഡിനേറ്റർ പി വസുപ്രദീപ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ബിജോയ് കെ ജെ, ലീഡ് ബാങ്ക് മാനേജർ ബിബിൻ മോഹൻ,ദീപക്.കെ തുടങ്ങിയവർ സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...