കൊച്ചി: പണമില്ലെന്നതോ രേഖകളില്ലെന്നതോ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനത്തിന് കർശന മാർഗനിർദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സാ നിരക്കുകൾ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചത്.
പ്രധാന നിർദ്ദേശങ്ങൾ:
അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിച്ച് അവരുടെ നില ഭദ്രമാക്കണം (Stabilize). പണമോ രേഖകളോ ഇല്ലെന്ന പേരിൽ ഇത് നിഷേധിക്കരുത്.
തുടർചികിത്സ ആവശ്യമാണെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കണം.
ഡിസ്ചാർജ് ചെയ്യുമ്പോൾ എക്സ്-റേ, ഇ.സി.ജി, സ്കാൻ റിപ്പോർട്ടുകൾ ഉൾപ്പെടെ എല്ലാ പരിശോധനാ ഫലങ്ങളും രോഗിക്ക് കൈമാറണം.
ചികിത്സാ നിരക്കുകൾ, പാക്കേജുകൾ, ഡോക്ടർമാരുടെ വിവരങ്ങൾ എന്നിവ ആശുപത്രിയിൽ പ്രദർശിപ്പിക്കണം.
എല്ലാ ആശുപത്രികളിലും ‘പരാതി പരിഹാര ഡെസ്ക്’ ഉണ്ടായിരിക്കണം. പരാതി ലഭിച്ചാൽ രസീതോ എസ്.എം.എസ്സോ നൽകുകയും 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തീർപ്പാക്കുകയും വേണം. പരിഹരിക്കപ്പെടാത്തവ ഡി.എം.ഒയ്ക്ക് കൈമാറണം.
കൊച്ചി: ഉപയോക്താക്കള്‍ക്കായി സാന്‍ഡിസ്കിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. മുമ്പത്തെ ജനറേഷനെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളാണ് പുതിയ മോഡലിലുള്ളത്. എ.ഐ വര്‍ക്കുകള്‍ കൂടുതല്‍ എളുപ്പമാക്കാനും 4കെ., 5കെ....
. പുൽപ്പള്ളി : ഇക്കഴിഞ്ഞ ഞായറാഴ്ച ഉദയക്കര ഭാഗത്ത് കൂടി അനുമതിയില്ലാതെ വനത്തിൽ പ്രവേശിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബർമാർക്കെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ...
കൽപ്പറ്റ: ജർമ്മനിയിലെ ലീഡിംഗ് റിസർച്ച് ഗ്രൂപ്പായ മത്യാസ് ബെല്ലർ റിസർച്ച് ഗ്രൂപ്പിൽ അംഗമായ ഫൈറൂസ വേസ്റ്റ് കുക്കിംഗ് ഓയിലും, പോളിമർ വേസ്റ്റും ഉപയോഗിച്ച് കെമിക്കൽസ് നിർമ്മിക്കുന്നതിനുള്ള ഗവേഷണത്തിലാണ്...
' പന്തിപ്പൊയിൽ :എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കൽ, ഡയാലിസിസ് കാർഡുകളുടെ പന്തിപ്പൊയിൽ യൂണിറ്റ് തല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്...
. കൽപ്പറ്റ: ഇടതടവില്ലാത്ത വാഹന ഗതാഗത കൊണ്ട് ശ്രദ്ധേയമാണ് അടിവാരം മുതൽ വൈത്തിരി വരെയുള്ള റോഡ്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് നൂറു കണക്കിന്ന് വാഹനങ്ങളാണ്...
. സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടിന് ആദ്യമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുത്ത വയനാട്ടിലെ അഭിമാന താരങ്ങളെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ആദരിച്ചു. ....