കൊടിയത്തൂര്‍: കൊടിയത്തൂര്‍-തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യമെന്നാവശ്യപ്പെട്ട് വെല്ഫെര് പാര്‍ട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്തിന് നിവേദനം സമര്‍പ്പിച്ചു. മണാശ്ശേരി-കൊടിയത്തൂര്‍-ചെറുവാടി റോഡ് പത്ത് മീറ്ററില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസന പ്രവൃത്തികള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുമ്പോഴും റോഡിന്റെ പ്രധാന ഭാഗമായ കൊടിയത്തൂര്‍ അങ്ങാടി-തെയ്യത്തുംകടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഇടുങ്ങിയ റോഡില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ള സ്വകാര്യആശുപത്രികള്‍ എന്നിവിടങ്ങളിലേക്കുള്ള നിരവധി രോഗികള്‍ സഹയാത്രികര്‍ നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ധാരാളം ആളുകള്‍ ഉപയോഗിക്കുന്ന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാന്‍ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക നേതാക്കന്മാരുടെ യോഗം വിളിച്ച് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി നേതാക്കള്‍ അധികൃതരോടാവശ്യപ്പെട്ടു. കമ്മിറ്റി പ്രസിഡണ്ട് കെ.ടി ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഫീഖ് കുറ്റ്യോട്ട്, വൈസ് പ്രസിഡന്റ് ഇ.എന്‍ നദീറ, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ.അബൂബക്കര്‍ മാസ്റ്റര്‍, സാലിം ജീറോഡ്, ജാഫര്‍ പുതുക്കുടി, ടി.കെ. അമീന് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ… കൊടിയത്തൂര്‍-തെയ്യത്തുംകടവ് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ഷംലൂലത്തിന് നിവേദനം നല്കുന്നു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...