മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രവേശനം നേടിയ ആദ്യത്തെ മെഡിക്കൽ പി.ജി. വിദ്യാർത്ഥികൾക്കും, 2019-ൽ പ്രവേശനം നേടി ഹൗസ് സർജൻസി പൂർത്തിയാക്കിയ ആറാം ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുമുള്ള ബിരുദദാനം നടന്നു. ചെയർമാൻ ഡോ. ആസാദ് മൂപ്പൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ബിരുദദാനം കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെയും കേരളാ യൂണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ നിർവ്വഹിച്ചു. കേരളത്തിലെ അറിയപ്പെടുന്ന കാൻസർ രോഗ വിദഗ്ധനും ലേക് ഷോർ ഹോസ്പിറ്റൽ കാൻസർ വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. വി.പി. ഗംഗാധരൻ വിശിഷ്ടാതിഥി ആയിരുന്നു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ.പി. കാമത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റി. നസീറ ആസാദ് എന്നിവരും സന്നിഹിതരായിരുന്നു. യുവ ഡോക്ടർമാർക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ ചൊല്ലിക്കൊടുത്തു. . ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ട്രസ്റ്റി ഡോ. സെബാ മൂപ്പൻ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് സംസാരിച്ചു. അഡീഷണൽ മെഡിക്കൽ സൂപ്രണ്ടും ഒ.ബി. ജി വിഭാഗം മേധാവിയുമായ ഡോ. എലിസബത്ത് ജോസഫ്, ഡി.ജി.എമ്മും കേരളാ ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാൽ, ബിരുദധാരികളെ പ്രതിനിധീകരിച്ച് ഡോ. അമൽ കെ.കെ, പി.ടി.എ പ്രസിഡന്റ് ശ്രീ. ജ്യോതി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് മാഗസിൻ പ്രകാശനവും 2019 ബാച്ചിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയ്ക്കും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിയ്ക്കുമുള്ള അവാർഡുകളുടെ വിതരണവും നടന്നു. ഹൗസ് സർജൻ ഡോ. മീനാക്ഷി ബി. മേനോൻ നന്ദി പ്രകാശിപ്പിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...