വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്. നെന്മേനി ഗ്രാമ പഞ്ചായത്തിൽ പല്ലടംകുന്നു നഗറിൽ വീടിനു മുകളിലേക്കു മരം വീണു മറ്റു മരത്തിൽ തങ്ങി നിൽക്കുന്നത് . ഭീഷണിയെതുടർന്നു ചാർത്തിൽ താമസിച്ചിരുന്ന കുടുംബത്തെ ഈ വീട്ടിൽ തന്നെ സുരക്ഷിത ഭാഗത്തേക്ക് ജനപ്രതിനിധികൾ ഇടപെട്ടു മാറ്റിയിട്ടുണ്ട്. വീണ മരം മുറിച്ചു മറ്റേണ്ടതുണ്ട്. ഇലക്ട്രിക് ലൈൻ സമീപത്തുണ്ട്. : മൂപൈനാട് പഞ്ചായത്തിൽ വാർഡ് 16 കൈരളി ഉന്നതിയിൽ വൻ മരം വീടിന്റെ പുറകെ വീണു. പ്രസിഡന്റ്, മെമ്പർ സ്ഥലത്തു പോയി… ആ പ്രദേശത്തു നിരവധി മരങ്ങൾ ഭീഷണി ആയിട്ടുണ്ട്. സു.ബത്തേരി വില്ലേജിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം വീടിന് മുകളിൽ വീണ് ജോർജ് ചേന്നാത്ത് വീട്, പൂമല പി.ഒ ചെട്ടിമൂല എന്നവരുടെ വീടിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നു. വീടിനുള്ളിൽ നിന്നിരുന്ന തസ്ലീന എന്നവർക്ക് പരിക്ക് പറ്റി സു.ബത്തേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്ങപ്പള്ളി വില്ലേജിൽ വാർഡ് 12- ലക്ഷം വീട് അംഗനവാടിയ്ക്ക് സമീപം ഷുഹൈബ് എന്നവരുടെ വീടിനു മുകളിൽ മരം വീണു നാശനഷ്ടം സംഭവിച്ചു. മറ്റു അപകടങ്ങൾ ഒന്നുമില്ല. പടിഞ്ഞാറത്തറ പഞ്ചായത്തിൽ മുഹമ്മദ് മങ്ങലേരി എന്നിവയുടെ വീടിൻറെ മതിലിടിഞ്ഞ് വീടിന് നഷ്ടം ഉണ്ടായിട്ടുണ്ട പടിഞ്ഞാത്തറ ഗ്രാമപഞ്ചായത്തിൽ കാപ്പുട്ടിക്കൽ എന്ന സ്ഥലത്ത് ബി എസ് പി കനാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള തോട് നികത്തിയത് മൂലം ഏകദേശം അഞ്ചോളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട് മൂവായിരത്തോളം വാഴ നശിക്കുകയും ചെയ്തിട്ടുണ്ട്
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...