തരുവണ .:
പാലിയാണ കോട്ടത്തറ മെച്ചന ‘സരയു’ സ്വയം സഹായ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പാലിയാണയിൽ നെഹ്റു മെമ്മോറിയൽ ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് പി.എസ് ശശിധരൻ, സെക്രട്ടറി ജയനാരായണൻ, ഗോവിന്ദൻ കളത്തിൽ, വിനോദ് പാലിയാണ, സുഭാഷ്,വിനോദ്,ശശികുമാർ,ഗോകുൽ,രഘു,രാജീവ്,സദാനന്ദൻ,രാജേഷ്, സച്ചിദാന്ദൻ എ,ഗംഗാധരൻ എം,സുഭാഷ് ആർ. പി,ഇസ്മായിൽ ഐ തുടങ്ങിയവർ സംസാരിച്ചു
തരുവണ-കുന്നുമ്മലങ്ങാടി-പാലിയാണ-കക്കടവ്-മുണ്ടക്കുറ്റി-കുറുമണി-വെണ്ണിയോട്-കോട്ടത്തറ-കോക്കുഴി-മണിയൻക്കോട്-മുണ്ടേരി-കൽപ്പറ്റ റൂട്ടിലാണ് സരയു ബസിന്റെ സേവനം. പ്രദേശത്തുക്കാരുടെ ദീർഘ നാളത്തെ യാത്ര ദുരിതത്തിന് പരിഹാരമായിരിക്കുകയാണ് പുതിയ ബസ് സർവീസ്.
സരയു സംഘത്തിന്റെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ പ്രശംസനീയവും മാതൃകാപരവുമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു. ഗതാഗത പ്രയാസങ്ങൾ നേരിടുന്ന ഉൾഗ്രാമങ്ങളെ പരിഗണിച്ചുകൊണ്ട് ലാഭേച്ഛയില്ലാതെ ബസ് സർവീസ് നടത്താൻ സന്മനസ്സ് കാണിച്ച സംഘം അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...