മാനന്തവാടി : രൂക്ഷമായ വിലക്കയറ്റം നിലനിൽക്കുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും കുടിശ്ശിക ക്ഷാബത്ത അനുവദിക്കണമെന്നും 43- ാം മാനന്തവാടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി എൽ രാകേഷ് കമൽ പറഞ്ഞു. ജില്ല പ്രസിഡന്റ് മോബിഷ് പി തോമസ് ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി പി ജെ ഷൈജു ജനറൽ സെക്രട്ടറിയുടെ സംഘടന കരട് റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. ജില്ല ട്രെഷറർ കെ റ്റി ഷാജി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഹനീഫ ചിറക്കൽ, എൻ ജെ ഷിബു, കെ എ മുജീബ്, ഇ എസ് ബെന്നി, സജി ജോൺ, ജില്ല ഭാരവാഹികളായ സി ജി ഷിബു, എം ജി അനിൽ കുമാർ, പി ആർ രതീഷ് കുമാർ, എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എം എ ബൈജു റിപ്പോർട്ടും ട്രെഷറർ സിനീഷ് ജോസഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അഷ്‌റഫ് ഖാൻ, ശിവൻ പി, ബേബി പി യു, സത്യഭാമ, പി അബ്ദുൾ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...