വാക്സിനേഷൻ പാർശ്വഫലങ്ങൾ മൂലം മരിച്ചവരുടെ അവകാശികൾക്ക് 50 ലക്ഷം രൂപ വീതം കേന്ദ്ര ഗവൺമെന്റ് നഷ്ടപരിഹാരം നൽകണമെന്ന് എൻ.സി.പി.എസ്.

കോവിഡിനേക്കാൾ വലിയ മഹാദുരന്തമായി മാറി കോവീഷീൽഡ് വാക്സിൻ മൂലമുള്ള മരണങ്ങൾ, എൻ സി പി- എസ് വയനാട് ജില്ലാ കമ്മിറ്റി .
കൽപ്പറ്റ : പൂനെ സിറം ഇൻസ്റ്റ്യൂട്ടിൽ നിന്ന് ഇലക്ട്രോബോണ്ട് വഴി ബിജെപി കോടികൾ സംഭാവന സ്വീകരിച്ചപ്പോൾ യഥാർത്ഥ ലാബ് പരിശോധനകളുടെ ഫലം പുറത്തുവരാതെ കോവീഷീൽഡ് വാക്സിൻ പൗരന്മാർക്ക് നൽകുകയും നാളുകൾ പിന്നിട്ടതിനുശേഷം ആളുകൾ മരിച്ചുവീഴുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിൽ കൂടുതലും യുവതി യുവാകളും മധ്യവസ്കരും മരണത്തിന് കീഴടങ്ങുന്ന സാഹചര്യത്തിന് കേന്ദ്ര ഗവൺമെന്റ് ഉത്തരം പറയണമെന്നും കേന്ദ്ര ഗവൺമെന്റ് ഇന്ത്യൻ പൗരന്മാരുടെ മരണത്തിന്റെ വ്യാപാരികളായി മാറിയെന്നും എൻ സി പി- എസ് വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ഇന്ത്യൻ പൗരന്മാരെ നിർബന്ധിച്ചെടുപ്പിച്ച കോവിഷില്‍ഡിന്‍റെ പാർശ്വഫലങ്ങൾ മൂലം മരിച്ചു പോയവരുടെ അവകാശികൾക്ക് 50 ലക്ഷം രൂപ വീതം കേന്ദ്ര ഗവൺമെന്റ് നഷ്ടപരിഹാരം നൽകണമെന്നും വാക്സിൻ മൂലം മരണപ്പെട്ട ആളുകളുടെ കണക്കെടുപ്പ് നടത്തണമെന്നും ഒരു സ്വതന്ത്ര അന്വേഷണ ഏജൻസിയെ കൊണ്ട് പാർശ്വഫലങ്ങൾ പരിശോധികാതെ കേന്ദ്ര ഗവൺമെന്റ് വാക്സിൻ നൽകുവാൻ കാണിച്ച തിടുക്കം അന്വേഷിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
കോവിഷീൽഡ് വാക്സിൻ എടുത്ത ഓരോ പൗരന്മാർക്കും കേന്ദ്ര ഗവൺമെന്റ് അടിയന്തരമായി സൗജന്യ ശാരീരിക പരിശോധന ഏർപ്പെടുത്തണമെന്നും സ്വന്തം പൗരന്മാരുടെ മരണ വ്യാപാരികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, ജില്ലാ ബ്ലോക്ക് നേതാക്കളായ റെനിൽ കെ വി , പി പി സദാനന്ദൻ , ജോണി കൈതമറ്റം, അനൂപ് ജോജോ, സലീം കടവൻ, ടി പി നൂറുദ്ദീൻ, ഷാബു എ പി , എം കെ ബാലൻ, ഷൈജു വി കൃഷ്ണ, ഷിംജിത് പീറ്റർ, മമ്മൂട്ടി എളങ്ങോളി, പി അശോകൻ, സുദേഷ് മുട്ടിൽ, സ്റ്റീഫൻ കെ സി, സി എം വത്സല ആർ മല്ലിക തുടങ്ങിയവർ പ്രസംഗിച്ചു. എൻസിപി- എസ് മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടിപി നൂർദീനെയും ബത്തേരി ബ്ലോക്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം കെ ബാലനേയും യോഗം ആദരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Previous post മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന കണ്ണപ്പയിൽ പ്രഭാസ് ജോയിൻ ചെയ്തു
Next post കുടുംബശ്രീയുടെ ‘സർഗ്ഗ ശ്രീ’ പ്രകാശനം ചെയ്തു
Close

Thank you for visiting Malayalanad.in