കോവിഡിനേക്കാൾ വലിയ മഹാദുരന്തമായി മാറി കോവീഷീൽഡ് വാക്സിൻ മൂലമുള്ള മരണങ്ങൾ, എൻ സി പി- എസ് വയനാട് ജില്ലാ കമ്മിറ്റി .
കൽപ്പറ്റ : പൂനെ സിറം ഇൻസ്റ്റ്യൂട്ടിൽ നിന്ന് ഇലക്ട്രോബോണ്ട് വഴി ബിജെപി കോടികൾ സംഭാവന സ്വീകരിച്ചപ്പോൾ യഥാർത്ഥ ലാബ് പരിശോധനകളുടെ ഫലം പുറത്തുവരാതെ കോവീഷീൽഡ് വാക്സിൻ പൗരന്മാർക്ക് നൽകുകയും നാളുകൾ പിന്നിട്ടതിനുശേഷം ആളുകൾ മരിച്ചുവീഴുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിൽ കൂടുതലും യുവതി യുവാകളും മധ്യവസ്കരും മരണത്തിന് കീഴടങ്ങുന്ന സാഹചര്യത്തിന് കേന്ദ്ര ഗവൺമെന്റ് ഉത്തരം പറയണമെന്നും കേന്ദ്ര ഗവൺമെന്റ് ഇന്ത്യൻ പൗരന്മാരുടെ മരണത്തിന്റെ വ്യാപാരികളായി മാറിയെന്നും എൻ സി പി- എസ് വയനാട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ഇന്ത്യൻ പൗരന്മാരെ നിർബന്ധിച്ചെടുപ്പിച്ച കോവിഷില്‍ഡിന്റെ പാർശ്വഫലങ്ങൾ മൂലം മരിച്ചു പോയവരുടെ അവകാശികൾക്ക് 50 ലക്ഷം രൂപ വീതം കേന്ദ്ര ഗവൺമെന്റ് നഷ്ടപരിഹാരം നൽകണമെന്നും വാക്സിൻ മൂലം മരണപ്പെട്ട ആളുകളുടെ കണക്കെടുപ്പ് നടത്തണമെന്നും ഒരു സ്വതന്ത്ര അന്വേഷണ ഏജൻസിയെ കൊണ്ട് പാർശ്വഫലങ്ങൾ പരിശോധികാതെ കേന്ദ്ര ഗവൺമെന്റ് വാക്സിൻ നൽകുവാൻ കാണിച്ച തിടുക്കം അന്വേഷിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
കോവിഷീൽഡ് വാക്സിൻ എടുത്ത ഓരോ പൗരന്മാർക്കും കേന്ദ്ര ഗവൺമെന്റ് അടിയന്തരമായി സൗജന്യ ശാരീരിക പരിശോധന ഏർപ്പെടുത്തണമെന്നും സ്വന്തം പൗരന്മാരുടെ മരണ വ്യാപാരികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, ജില്ലാ ബ്ലോക്ക് നേതാക്കളായ റെനിൽ കെ വി , പി പി സദാനന്ദൻ , ജോണി കൈതമറ്റം, അനൂപ് ജോജോ, സലീം കടവൻ, ടി പി നൂറുദ്ദീൻ, ഷാബു എ പി , എം കെ ബാലൻ, ഷൈജു വി കൃഷ്ണ, ഷിംജിത് പീറ്റർ, മമ്മൂട്ടി എളങ്ങോളി, പി അശോകൻ, സുദേഷ് മുട്ടിൽ, സ്റ്റീഫൻ കെ സി, സി എം വത്സല ആർ മല്ലിക തുടങ്ങിയവർ പ്രസംഗിച്ചു. എൻസിപി- എസ് മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടിപി നൂർദീനെയും ബത്തേരി ബ്ലോക്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം കെ ബാലനേയും യോഗം ആദരിച്ചു .
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...