കൽപ്പറ്റ: ബത്തേരിയിൽ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ സംസ്ഥാന ഗവര്‍ണറുടെ പേരില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ ആധാരവും ഫയലിംഗ് ഷീറ്റും വനം ഉദ്യോഗസ്ഥര്‍ തയാറാക്കുന്നതില്‍ പ്രതിഷേധവുമായി ആധാരം എഴുത്ത് അസോസിയേഷന്. വനം ഉദ്യോഗസ്ഥരുടേത് ആധാരം എഴുത്തുകാരുടെ ഉപജീവനമാര്‍ഗത്തിലുള്ള കടന്നുകയറ്റമാണെന്നും അവസാനിപ്പിക്കണമെന്നും അസോസിയേഷന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഏറ്റെടുത്തതില്‍ 42 ആധാരങ്ങളും ഫയലിംഗ് ഷീറ്റും തയാറാക്കിയത് വനം ഉദ്യോഗസ്ഥരാണ്.ഭൂമി വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും രജിസ്ട്രേഷനുള്ള ആധാരം സ്വയം തയാറാക്കാന്‍ നിയമപരമായി അനുവാദമുണ്ട്. ഇതിന്റെ മറപിടിച്ചാണ് വനം ഓഫീസിനെ സമാന്തര ആധാരം എഴുത്ത് ഓഫീസായി ഉദ്യോഗസ്ഥര്‍ മാറ്റുന്നത്. ഭൂമി ഗവര്‍ണറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറക്കാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി ഗുണഭോക്താവിനു പണം ലഭിക്കുന്നത്. കക്ഷികളെ സഹായിക്കാനെന്ന വ്യാജേനയാണ് വനം ഉദ്യോഗസ്ഥര്‍ ആധാരവും ഫയലിംഗ് ഷീറ്റും തയാറാക്കി ഒപ്പു വാങ്ങി രജിസ്ട്രേഷന് നടത്തുന്നത്. മലയാളം എഴുത്തും വായനയും അറിയാത്തവരാണ് ആധാരത്തില്‍ ഒപ്പിട്ടിരിക്കുന്ന കക്ഷികളില്‍ പലരും. ഇത് ഭാവിയില്‍ പലതരത്തിലുള്ള നിയമപ്രശ്നങ്ങള്‍ക്കു കാരണമാകും. ആധാരം തയാറാക്കുന്നതിനു പുറമേ ഒരോ കക്ഷിയില്‍നിന്നും ചെലവിനത്തില്‍ ഭീമമായ തുക വനം ഉദ്യോഗസ്ഥര്‍ വാങ്ങുന്നതായാണ് വിവരം. വനം ഉദ്യോഗസ്ഥര്‍ ആധാരങ്ങള്‍ തയാറാക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും വിശദാന്വേഷണവും നടപടിയും ഉണ്ടാകുന്നില്ല. ആധാരം എഴുത്ത് മേഖലയില്‍ പല കാരണങ്ങളാല്‍ തൊഴില്‍ കുറഞ്ഞുവരികയാണ്. ഇതിനിടെയാണ് ഉദ്യോഗസ്ഥര്‍ അധികാരവും സംവിധാനങ്ങളും ഉപയോഗിച്ച് തൊഴില്‍ കവരുന്ന സാഹചര്യം. ഇതിൽ തെറ്റും ക്രമക്കേടും അഴിമതിയുമുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതിനെതിരേ ശക്തമായി രംഗത്തുവരാനാണ് അസോസിയേഷന് തീരുമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. തങ്കച്ചന്, ജില്ലാ പ്രസിഡന്റ് വി.കെ. സുരേഷ്, ട്രഷറര്‍ ആരിഫ് തണലോട്ട്, മറ്റു ഭാരവാഹികളായ കെ.വി. വേണുഗോപാല്‍, എന്‍. പരമേശ്വരന്, കെ.ആര്. രഞ്ജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...