വയനാട് ദാസനക്കര കൂടൽകടവ് ഡാമിന് സമീപം യുവാവ് മുങ്ങി മരിച്ചു

ദാസനക്കര കൂടൽകടവ് ഡാമിന് സമീപം യുവാവ് മുങ്ങി മരിച്ചു.
മാനന്തവാടി : ദാസനക്കര കൂടൽ കടവ് ഡാമിന് സമീപം യുവാവ് മുങ്ങി മരിച്ചു. പനമരം ചുണ്ടക്കുന്ന് പൂക്കോടൻ നാസർ (38)ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെയായിരുന്നു അപകടം. കയ്യിൽ വീശുവല ചുറ്റിയ നിലയിൽ ആയിരുന്നു. മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേന സ്കൂബ ഡൈവിംഗിലൂടെയാണ് തിരച്ചിൽ നടത്തിയത്.
നാസറിനെ കാണാതായതു മുതൽ നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. വല വീശുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാമെന്നും സംശയിക്കുന്നുണ്ട്. കൂടൽ കടവ് ചെക്ക് ഡാമിന് സമീപം മീൻ പിടിക്കാനായി നിരവധി പേരാണ് എത്തുന്നത്. ചെരുപ്പും വസ്ത്രങ്ങളും കണ്ടതോടെയാണ് നാട്ടുകാർ ഫയർഫോഴ്സിലും പോലീസിലും വിവരം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *