വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യ പ്രതിരോധത്തിന് മാസ്റ്റർ പ്ലാൻ വരുന്നു. കടുവാ ആക്രമണത്തിൻ്റെ പശ്ചാതലത്തിൽ കലക്ട്രേറ്റിൽ വനം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. അടിയന്തര നടപടികൾ വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. മൂന്ന് തരമായി തിരിച്ച് തീരുമാനം നടപ്പാക്കുമെന്ന് യോഗം ശേഷം മന്ത്രി എ.കെ.ശശീന്ദ്രൻ .
വയനാട് ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം നേരിടാൻ വിവിധ തലങ്ങളിലുള്ള ഇടപെടൽ വേണമെന്നാണ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗത്തിൽ പൊതുവെ ആവശ്യമുയർന്നത്.
ജനുവരി 31 – നകം വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ നോഡൽ ഓഫീസർ ദീപയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വനത്തിനുള്ളിൽ മൃഗങ്ങൾക്ക് തീറ്റയില്ലാതാക്കിയ മഞ്ഞക്കൊന്ന പിഴുത് മാറ്റും.ഇതിനായി 46 കോടി അനുവദിച്ചിട്ടുണ്ട്. ടെൻഡർ പൂർത്തിയായാൽ ജോലി ആരംഭിക്കും.
യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അയൽ സംസ്ഥാനങ്ങളിലെ വനമേഖലയിൽ നിന്ന് കേരളത്തിലെ വനമേഖലകളിലേക്ക് എത്തുന്നത് തടയാൻ മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്തമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കും.
വന്യമൃഗങ്ങളുടെ ജനന നിയന്ത്രണത്തിന് പ്രായോഗിക നടപടികൾ കണ്ടെത്താൻ പഠനം നടത്തും.
പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന കാര്യങ്ങൾ വനം വകുപ്പ് ഇടക്കിടെ വിലയിരുത്തും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നഷ്ട പരിഹാര തുക വർദ്ധിപ്പിക്കുന്നതിന് ഇന്നത്തെ യോഗത്തിൻ്റേതായി ശുപാർശ മുഖ്യമന്ത്രിക്ക് സമർപ്പിക്കാനും സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി.യോഗം പ്രഹസന്മാ ണന്ന് ആരോപിച്ച് സർവ്വകക്ഷി യോഗം ബി.ജെ.പി. ബഹിഷ്കരിച്ചു; എം.എൽ.എൽ.എ.മാരും മറ്റ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പോലീസുദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...