വയനാട്ടിൽ വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു: സഹയാത്രികന് ഗുരുതര പരിക്ക്.

കൽപ്പറ്റ:
മേപ്പാടി കാപ്പംകൊല്ലിയില്‍ വാഹനാപകടത്തിൽ വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20) ആണ് മരിച്ചത്. സഹയാത്രികനായ ഇല്ല്യാസിന് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ മേപ്പാടിയിലെ ഡി.എം.വിംസ് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുവരും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളാണ്. ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *