പുൽപ്പള്ളി: സീതാദേവി ലവകുശ ക്ഷേത്രത്തിന്റെ ഭൂമി കൈമാറ്റം ചെയ്യുന്നതിനെതിരെ വിവിധ ഹൈന്ദവ സംഘടനകളുടെ യോഗം പുൽപ്പള്ളി എൻഎസ്എസ് ഹാളിൽ നടന്നു. ക്ഷേത്ര ആചാരം സംരക്ഷിക്കാനും. ക്ഷേത്ര ഭൂമി കൈമാറ്റത്തിനെതിരെ ഭക്തജനങ്ങളെ സംഘടിപ്പിച്ച് നാമജപം പോലുള്ള സമരത്തിന് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. പ്രവർത്തനങ്ങൾക്കായി പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്ര സംരക്ഷണ സമിതിക്കും രൂപം നൽകി. പുൽപ്പള്ളി ദേവസ്വം വക 73 സെന്റ് ഭൂമിയാണ് ബസ്സ്സ്റ്റാന്റ് വികസനത്തിനായി പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന് ലീസിന് നൽകുന്നതിന് അനുമതിയ്ക്കായി ട്രസ്റ്റി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. 33 വർഷ കാലാവധിയിൽ ഭൂമിയ്ക്ക് സെന്റ് ഒന്നിന് 600 രൂപയും നിയമാനുസൃത നികുതിയും ചേർത്തുള്ള തുകയാണ് പ്രതിമാസ വാടകയായി നിശ്ചയിച്ച് പ്രപ്പോസൽ സമർപ്പിച്ചിട്ടുള്ളത്. ഇങ്ങിനെ ദേവസ്വം ഭൂമി പാട്ടത്തിന് നൽകുന്നതിൽ നിലവിൽ 43,800 രൂപ ദേവസ്വത്തിന് പ്രതിമാസ വാടകയായി ലഭിയ്ക്കുമെന്നും അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിലുള്ള സർക്കാർ ഇടപാടുകൾ നടത്തുമ്പോൾ പത്ത് ഇടങ്ങളിൽ എങ്കിലും നോട്ടീസ് പതിപ്പിക്കണo. എന്നാൽ ഒരു സ്ഥലത്ത് പോലും നോട്ടീസ് കാണാനില്ല എന്നും ഹൈന്ദവ സംഘനാ ഭാരവാഹികൾ പറഞ്ഞു. ടി.ഡി. ജഗന്നാഥ് കുമാർ, ധർമ്മ ജാഗരൺ സമന്വയ് സംസ്ഥാന സഹസംയോജകൻ കെ.ജി.സുരേഷ് ബാബു, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് പി.എൻ. രാജൻ, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എ.എം. ഉദയകുമാർ, ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് എൻ.കൃഷ്ണക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ സീതാ ലവകുശ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളെയും തെരഞ്ഞെടുത്തു. രക്ഷാധികാരിമാരായി ശ്രീനിവാസൻ, ഓമന രവീന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡന്റ് പി.എൻ. രാജൻ, വൈസ് പ്രസിഡന്റ്മാരായി എൻ കൃഷ്ണകുറുപ്പ്, ആർ. ബാബുരാജ്, വി.പി. പത്മനാഭൻ എന്നിവരെയും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി കെ.കെ. കൃഷ്ണൻകുട്ടി, സെക്രട്ടറിമാർ സന്തോഷ് കുമാർ, വി.ആർ. സനിൽ, ഇ.ജി. സിജേഷ്, ട്രഷറർ പി.ആർ. സുബ്രഹ്മണ്യസ്വാമി എന്നിവരാണ് മറ്റ് ഭാരവാഹികൾ.
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്...
- _താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം_ കൽപ്പറ്റ: ഇസ്രയേൽ - അമേരിക്കൻ ഭീകരത ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നത് തുടരുകയാണ്. ആയുധം പ്രയോഗിച്ചും ഭക്ഷണം നിഷേധിച്ച്...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി,...
മീനങ്ങാടി: പോലീസ് സേനയിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം 2025 മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്ന 14 പോലീസ് സേനാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. കേരളാ പോലീസ്...
കൽപ്പറ്റ : കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് നേടി കലാമണ്ഡലം സഞ്ജു. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ (സി.സി.ആർ.ടി) യുവ ആർട്ടിസ്റ്റ് സ്കോളർഷിപ്പ് ആണ് കലാമണ്ഡലം...
കൽപ്പറ്റ : ശനിയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മൻസിലിൽ സബാഹ് (33) ആണ് മരിച്ചത്. മുൻ എം.എൽ.എ പരേതനായ...