കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും വൈസ് പ്രസിഡന്റുമായ ജോസ്മോൻ പി. ഡേവിഡ്, ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ റെയ്സ് ഡയറക്ടർ ഒളിമ്പ്യൻ ആനന്ദ് മെനസിസ്, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ, ഓറഞ്ച് റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് കൃഷ്ണപ്രസാദ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ഓറഞ്ച് റണ്ണേഴ്സ് ക്ലബിൻ്റെ സഹകരണത്തോടെ നടന്ന പ്രൊമോ റണ്ണിൽ കേരളത്തിലെ പ്രമുഖ റണ്ണിങ് ക്ലബുകളായ ചേറായി റണ്ണേഴ്സ്, ഫോർട്ട് കൊച്ചി റണ്ണേഴ്സ്, മരട് റണ്ണേഴ്സ്, പനമ്പള്ളി നഗർ റണ്ണേഴ്സ്, ക്യൂൻസ് വേ റണ്ണേഴ്സ്, റോയൽ റണ്ണേഴ്സ് ചോറ്റാനിക്കര, സോൾസ് ഓഫ് കൊച്ചിൻ, സ്റ്റേഡിയം റണ്ണേഴ്സ് തുടങ്ങിയവരും പങ്കാളികളായി.
രാജേന്ദ്ര മൈതാനത്തിൽ നിന്ന് ആരംഭിച്ച 10 കിലോമീറ്റർ പ്രൊമോ റൺ ഫോർഷോർ റോഡ്, ദിവാൻസ് റോഡ്, ടി.ഡി.എം ജംഗ്ഷൻ, ഗാന്ധി സർക്കിൾ, സുഭാഷ് പാർക്ക്, ഹൈക്കോടതി ജംഗ്ഷൻ, ക്വീൻസ് വേ വഴി സഞ്ചരിച്ച് തിരികെ രാജേന്ദ്ര മൈതാനത്ത് തന്നെ സമാപിച്ചു.
‘മൂവ് വിത്ത് പർപ്പസ്’ എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മാരത്തൺ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നടക്കും. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് kochimarathon.in എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...