സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതി പ്രകാരം പണികഴിപ്പിച്ച ഒ.പി.ഡി ബ്ലോക്കും 10 ബെഡ്ഡുകളുള്ള പീഡിയാട്രിക് ഐ.സി. യു എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ പ്രവര്‍ത്തന ആരംഭിക്കുന്ന കണ്ണ് ശസ്ത്രക്രിയ വിഭാഗത്തി ന്റെയും ക്ലിയ (CLIA) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ലബോറട്ടറി പരിശോധനകളുടെയും പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി റോട്ടറി ക്ലബ് നല്കിയ 4 വീല്‍ ചെയറും മന്ത്രി ഏറ്റു വാങ്ങി.
1.38 കോടി രൂപ ചിലവിലാണ് ഒ.പി.ഡി ബ്ലോക്കും, ഇ.സി.ആര്.പി- 2 പദ്ധതിയില്‍പ്പെടുത്തി 12 ലക്ഷം രൂപ ചിലവിലാണ് 10 ബെഡ്ഡുകളുളള പീഡിയാട്രിക് ഐ.സി.യുവും നിര്‍മിച്ചത്. അതിനൂനത ക്ലിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനകള്‍ ലാബിലും, ബ്ലഡ് ബാങ്കിനും ആരംഭിക്കുച്ചതോടെ വളരെ വേഗത്തിലും കൂടുതല്‍ കൃത്യതയോടെയുമുള്ള പരിശോധന ഫലങ്ങള്‍ ലഭ്യമാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അമ്പിളി സുധി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലതാ ശശി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അനീഷ് ബി നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ പി. ദിനീഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, ബി.ഡി.ഒ കെ .എസ് സജീഷ്, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, എച്ച്.എം.സി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...