തിരുവനന്തപുരം:
സംഗീതമേളയ്ക്ക് സമാപനമാകുമ്പോള്‍ വേദിയിലാദ്യമെത്തിയ ഊരാളി ബാന്‍ഡിന്റെ ഹിറ്റ് ഗാനത്തിലെന്നപോലെ ‘ഇഞ്ഞീം മേണം ഇഞ്ഞീം മേണം’ എന്ന മട്ടിലായിരുന്നു ആസ്വാദകര്‍. മലയാളികളുടെ പ്രിയഗായിക സിതാര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ് മലബാറിക്കസ് ബാന്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനത്തോടെ കോവളം കേരള ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ അഞ്ചുദിവസമായി നടന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐഐഎംഎഫ്) ആദ്യപതിപ്പിന് കൊടിയിറങ്ങി. അവസാനം വേദിയിലെത്തിയ ബ്രിട്ടീഷ് ഗായകന് വില്‍ ജോണ്‍സിന്റെ ബ്ലൂസ് സംഗീതം തീര്‍ത്ത മാസ്മരികതയില്‍ മേളയോട് തലസ്ഥാനം വിടചൊല്ലി.
സിതാരയുടെ ആരാധകര്‍ വൈകുന്നേരത്തോടെതന്നെ ക്രാഫ്റ്റ് വില്ലേജിലേക്ക് ഒഴുകിയെത്തി. ‘ഋതു’ എന്ന ആല്‍ബത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച ബാന്‍ഡാണ് പ്രോജക്റ്റ് മലബാറികസ്. സിതാരയ്ക്കൊപ്പം ലിബോയ് പെയ്സ്ലി കൃപേഷ്, വിജോ ജോബ്, ശ്രീനാഥ് നായര്‍, അജയ് കൃഷ്ണന്, മിഥുന് പോള്‍ എന്നിവരും ബാന്‍ഡിലുണ്ട്.
പ്രകൃതിയോടും അതിന്റെ രാഷ്ട്രീയത്തോടും ചേര്‍ന്നുനില്‍ക്കുന്ന ഇന്‍ഡീ ഫോക് സംഗീതമാണ് ബാന്‍ഡ് അവതരിപ്പിച്ചത്. ഏറെ ഹിറ്റായ ‘അരുതരുതരുത്’, ‘പൂമാതെ പൊന്നമ്മ’, ‘ഋതു’ തുടങ്ങിയ ഗാനങ്ങള്‍ ആരാധകര്‍ ആഹ്ലാദത്തോടെ വരവേറ്റു.
ഞായറാഴ്ച്ച ആദ്യം വേദിയിലെത്തിയത് കൊച്ചിയില്‍ നിന്നുള്ള സ്ക്രീന്‍ 6 ബാന്‍ഡാണ്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആല്‍ബം ‘റോക്കിന് ഹെഡി’ലെ ബ്ലൂസ് സംഗീതത്തിലെ ഗാനങ്ങളാണ് സ്ക്രീന്‍ 6 വേദിയില്‍ അവതരിപ്പിച്ചത്. സ്ക്രീന്‍ 6നെ തുടര്‍ന്ന് ഗായകന് ദേവന് ഏകാംബരം വേദിയിലെത്തി. എ.ആര്. റഹ്മാന് സംഗീതം നിര്‍വഹിച്ച കാതലര്‍ ദിനം എന്ന തമിഴ് സിനിമയിലെ ഹിറ്റ് ഗാനമായ ‘ഓ മരിയ’ പാടി തന്റെ കരിയര്‍ ആരംഭിച്ച ദേവന് അതേ ഗാനം പാടിയാണു തുടങ്ങിയത്. തമിഴിലും തെലുങ്കിലും കന്നഡയിലുമായി 500ഓളം സിനിമകളില്‍ പാടിയിട്ടുണ്ട് ദേവൻ.
മൂന്നാമതായെത്തിയ പ്രോജക്റ്റ് മലബാറിക്കസിനെ തുടര്‍ന്ന് ലേസി ജെ ബാന്‍ഡ് വേദി കയ്യടക്കി. ജയ് പിള്ള, മനോജ് പിള്ള, സന്തോഷ് ചന്ദ്രന് എന്നീ ബാന്‍ഡ് അംഗങ്ങള്‍ എണ്‍പതുകളിലെ ക്ലാസിക് റോക് സംഗീതം അവതരിപ്പിച്ചു.
വിദേശത്തും ഇന്ത്യയിലും ഏറെ ആരാധകരുള്ള കലാകാരനാണ് കൊട്ടിക്കലാശത്തിനു വേദിയിലെത്തിയ വില്‍ ജോണ്‍സ്. റോക് ഇതിഹാസം എറിക് ക്ലാപ്റ്റണിന്റെ ഒപ്പം ധാരാളം സംഗീതപരിപാടികളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള വില്‍ ജോണ്‍സിന്റെ പ്രകടനത്തോടെ ഐ.ഐ.എം.എഫിന്റെ ആദ്യ പതിപ്പിന് സമാപനമായി.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...