കൽപ്പറ്റ: ഗിനിയയിൽ തടവിലാക്കപ്പെട്ട സനു ജോസ് അടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണെമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി കേന്ദ്ര വിദേശക്കാര്യ വകുപ്പ് മന്ത്രി ഡോ എസ് ജയശങ്കറിന് കത്ത് അയച്ചു. നേരത്തെ ഇത് സംബന്ധിച്ച് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സർബാനന്ദ സോനോവലിനും കത്ത് അയച്ചിരുന്നു.
‘വയനാട് പാർലമെന്റ് മണ്ഡലത്തിലെ താമസക്കാരിയായ ലീല ജോസ്, തന്റെ മകനായ സനു ജോസിന്റെ മോചനത്തിനായി ഇടപെടണം എന്നാവശ്യപ്പെട്ട് അപേക്ഷ സർപ്പിച്ചിട്ടൂണ്ടായിരുന്നു. എംടി ഹീറോയിക് ഇടുൻ എന്ന കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസിനേയും പ്രസ്തുത കപ്പലിലെ നിരവധി ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ള അംഗങ്ങളെയും 2022 ഓഗസ്റ്റ് മുതൽ ഇക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കിയിരിക്കുകയാണ്.
ഞാൻ സനു ജോസിന്റെ കുടുംബത്തോട് സംസാരിച്ചു, നൈജീരിയൻ അധികാരികൾ കപ്പലിലെ അംഗങ്ങളെ ദീർഘകാലത്തേക്ക് തടവിലാക്കാനുള്ള സാധ്യതയെക്കുറിച്ച് അവർ ഗൗരവകരമായ ആശങ്ക പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് ഞാൻ കത്തെഴുതിയിട്ടുണ്ട്.
2022 നവംബർ 10-ന്, കുടുംബത്തിന് സനു ജോസുമായുള്ള ആശയവിനിമയം നിലച്ചു എന്നും കുടുംബത്തിന് സനു ജോസിന്റെ സുരക്ഷയിൽ അതീവ ആശങ്കയുണ്ടെന്നും എന്റെ ഓഫീസിൽ അറിയിച്ചിട്ടുണ്ട്. മാനുഷിക കാരണങ്ങളാൽ സഹായത്തിനായുള്ള അവരുടെ അഭ്യർത്ഥന ദയവായി പരിഗണിക്കാനും അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള ഇന്ത്യയുടെ ബാധ്യതകൾക്കനുസൃതമായി ഉചിതമായ നടപടികൾ അടിയന്തിരമായി ആരംഭിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.’ രാഹുൽ ഗാന്ധി എം പി കത്തിൽ കൂട്ടിച്ചേർത്തു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...