കൽപ്പറ്റ: പാചക വാതക ക്ഷാമം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ പോസ്‌റ്റ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി. മുന്നറിയിപ്പ് കിട്ടിയിട്ടും പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടാത്തതിന്റെ ദുരന്തമാണ് ഇപ്പോൾ ജില്ലയും നേരിടുന്നത്. കൽപ്പറ്റ ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, പി ഗഗാറിൻ, ഷാജി ചെറിയാൻ, സി എം ശിവരാമൻ, പി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. കൽപ്പറ്റ മണ്ഡലം കൺവീനർ കെ സുഗതൻ സ്വാഗതവും ഡി രാജൻ നന്ദിയും പറഞ്ഞു. ബത്തേരി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ ഉദ്‌ഘാടനംചെയ്തു. എം കെ ബാലൻ അധ്യക്ഷനായി. പി ആർ ജയപ്രകാശ്, പി കെ രാമചന്ദ്രൻ, സജി വർഗീസ് എന്നിവർ സംസാരിച്ചു. ടി ജെ ചാക്കോച്ചൻ സ്വാഗതവും കെ സി യോഹന്നാൻ നന്ദിയും പറഞ്ഞു. ലിജൊ ജോണി, ടി കെ ശ്രീജൻ, ജിനേഷ് പൗലോസ്, വി പി സുഹാസ്, കെ കെ പൗലോസ്, പി ജി സോമനാഥൻ എന്നിവർ നേതൃത്വം നൽകി. എൽഡിഎഫ് നേതൃത്വത്തിൽ മാനന്തവാടിയിൽ സായാഹ്ന ധർണ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വി കെ ശശിധരൻ അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം കൺവീനർ പി വി സഹദേവൻ, പി ടി ബിജു, ശോഭാ രാജൻ, നിഖിൽ പത്മനാഭൻ, കെ എം വർക്കി, എൻ യു ജോൺ, അസീസ് കൊടക്കാട് എന്നിവർ സംസാരിച്ചു.
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ രണ്ടാംതവണ ജനവിധി തേടുന്ന അഡ്വ. ടി സിദ്ധിഖിന് ആവേശോജ്വല സ്വീകരണമൊരുക്കി യു ഡി എഫ് പ്രവര്‍ത്തകര്‍. കല്‍പ്പറ്റ നിയോജകമണ്ഡലം യു...
കൽപ്പറ്റ: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് യു.എൻ. എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്നു വരുന്ന സമരത്തിൽ ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി....
മേപ്പാടി : കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി ഇരട്ടത്തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയിൽ മുഖ്യമന്ത്രി...
കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി . കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ്...
. കൽപ്പറ്റ : മുണ്ടക്കൈ - ചൂരൽ മല ഉരുൾ ദുരന്തത്തിൽ അതിജീവിച്ചവർക്കായി സർക്കാർ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ച മാതൃകാ ടൗൺഷിപ്പിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം...
നിർമ്മിത ബുദ്ധി വിവിധ മേഖലകളിൽ സൃഷ്ടിയ്ക്കുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് വിമൻ ചേംബർ ഓഫ് കോമേഴ്സ് ഏക ദിന ശിൽപ്പശാല സംഘടിപ്പിയ്ക്കുന്നു . അന്തർ ദേശീയ വനിതാ...