കൽപ്പറ്റ: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് യു.എൻ. എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്നു വരുന്ന സമരത്തിൽ ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി. യങ് വർക്കേഴ്സ് കൌൺസിൽ സംസ്ഥാന കമ്മിറ്റി.
ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് സി സുരേഷ് ബാബു, ഐ.എൻ.ടി.യു.സി. യങ് വർക്കേഴ്സ് കൌൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, സെക്രട്ടറിമാരായ സുഹൈൽ കെ.പി, ആഷിഖ് മൻസൂർ, മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാതാ, ഐ.എൻ.ടി.യു.സി. ഭാരവാഹികളായ വിഷ്ണു മേപ്പാടി, വിനീഷ് വി. സി, ഷിനു ജോൺ, അക്ഷയ് മാനന്തവാടി, നന്ദൻ കൊല്ലിവയൽ എന്നിവർ നേതൃത്വം നൽകി. സമര നേതാക്കളായ യു.എൻ. എ യൂണിറ്റ് പ്രസിഡന്റ് എബിൻ, സെക്രട്ടറി സജിത, വൈസ് പ്രസിഡന്റ് ജിപ്സി സജിന എന്നിവരുമായി ഐ.എൻ.ടി.യു.സി. നേതൃത്വം കൂടിക്കാഴ്ച്ച നടത്തി. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ ആനുകൂല്യങ്ങൾ നൽകി സമര പരിഹാരം കാണണമെന്നും, അല്ലാതെ പക്ഷം ശക്തമായ സമര പിന്തുണ ഉണ്ടാവുമെന്നും നേതൃത്വം യു.എൻ. എ ഭാരവാഹികളെ അറിയിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'ദർശന ദീപം' സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ്...
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം 'ഇൻക്ലൂസീവ് എഡ്യൂക്കേഷൻ' അഥവാ...
കാരാപ്പുഴ ഡാമിലെ ജലനിരപ്പ് 757.10 എം.എസ്.എൽ ആയ സാഹചര്യത്തിൽ കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്പിൽ വേ ഷട്ടറുകൾ ഉയർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ...
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന അഡ്വ ടി. സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി...