വയനാട് ജില്ലാ പോലീസിന് അന്താരാഷ്ട്ര അംഗീകാരം
–
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് കാര്യാലയത്തിനും ബത്തേരി സബ് ഡിവിഷണൽ പോലിസ് ഓഫീസിനും അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചു. പൊതുജനങ്ങൾക്ക് മികവാർന്നതും സമയബന്ധിതവുമായ സേവനങ്ങൾ ഉറപ്പാക്കിയതിനും, മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ മികവിനുമാണ് ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചത്. പൊലീസിങിൽ ഐ.എസ്.ഒ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചത് വയനാട് പൊലീസിന് നേട്ടമായി.
ഈ ഓഫിസുകൾ സന്ദർശിക്കുന്ന പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും വേഗത്തിൽ സമയബന്ധിതമായി പരിഹരിക്കുന്നതും , അവരോടുള്ള ഉദ്യോഗസ്ഥരുടെ നല്ല പെരുമാറ്റവും, പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമുള്ള മികച്ച ഓഫിസ് സൗകര്യങ്ങളും, രേഖാ പരിപാലനം മെച്ചപ്പെടുത്തുന്നതും, ഓൺലൈൻ സൗകര്യങ്ങളും, സേവന ഗുണ നിലവാരവവും, കാര്യക്ഷമമായ ഭരണ സംവിധാനം, പൊതുജന സൗഹൃദ സമീപനവുമെല്ലാം ഈ അംഗീകാരം നേടുന്നതിനുള്ള കാരണമായെന്ന് ISO ലീഡ് ഓഡിറ്റർ ലിബിൻ ബേബി, ക്ലയന്റ് സർവീസസ് മാനേജർ എ. ആർദ്ര എന്നിവർ അറിയിച്ചു. വയനാട് ജില്ലാ പോലീസ് കാര്യാലയത്തിൽ വെച്ച് iso സർട്ടിഫിക്കേഷൻ ഇവരിൽ നിന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് ഏറ്റുവാങ്ങി. ഡി വൈ എസ് പി മാരായ കെ.ജെ. ജോൺസൺ(ബത്തേരി സബ് ഡിവിഷൻ), എം.എം അബ്ദുൾ കരീം( ഡി സി ആർ ബി), പി.എൽ. ഷൈജു(കൽപ്പറ്റ), കെ.കെ. അബ്ദുൽ ഷരീഫ്(സ്പെഷ്യൽ ബ്രാഞ്ച്), ടി. എ അഗസ്റ്റിൻ(എസ്.എം.എസ്), എന്നിവരും ജില്ലയിലെ ഇൻസ്പെക്ടർ എസ് എച്ച് ഓ മാരും, മറ്റു പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
നേട്ടം പോലീസിന്റെ സമർപ്പണ ഫലം- ജില്ലാ പോലീസ് മേധാവി
ഈ നേട്ടം വയനാട് ജില്ലാ പോലീസിന്റെ സമർപ്പണത്തിന്റെയും കൃത്യമായ പ്രവർത്തന രീതികളുടെയും ഫലമാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ സേവനം നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ISO സർട്ടിഫിക്കേഷൻ ലഭിച്ചതോടെ വയനാട് ജില്ലാ പോലീസ് ഓഫീസും, ബത്തേരി സബ് ഡിവിഷണൽ പോലിസ് ഓഫീസും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന പൊതുജന സൗഹൃദ സ്ഥാപനമായി കൂടുതൽ ശക്തിപ്പെടും. പോലീസിന്റെ മറ്റു ഓഫീസുകളും സ്റ്റേഷനുകളും ഉയർച്ചയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...