നടവയൽ: നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടനകേന്ദ്രത്തിൽ ഉണ്ണിമിശിഹായുടെ തിരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന നടവയൽ ഫെസ്റ്റിനും ഫ്ലവർ ഷോയ്ക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ 25 മുതൽ ജനുവരി 1 വരെ വിപുലമായ പരിപാടികളാണ് അതാത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത് ഡിസംബർ 24 ന് തിരുന്നാൾ കൊടിയേറ്റും ഉണ്ണിമിശിഹായുടെ തിരുസ്വരൂപം പ്രതിഷ്ഠിക്കലും ആഘോഷമായ വി.കുർബാനയും നടക്കും. ആർച്ച് പ്രീസ്റ്റ് ഫാ ഗർവ്വാസി സ് മറ്റം ഫാ.അനൂപ് കുളിരാനിയിൽ എന്നിവർ കാർമ്മികത്വം വഹിക്കും. ഡിസം 25 ഉച്ച കഴിഞ്ഞ് 3 മണിക്ക് ബഹു പട്ടികവർഗ്ഗ,പട്ടികജാതി വകുപ്പ് മന്ത്രി ശ്രീ.ഒ.ആർ കേളു നടവയൽ ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ വിപണന സ്റ്റാളുകളുടേയും, ടി സിദ്ദിഖ് എം എൽ എ കലാ സാംസ്കാരികോൽ സവങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിക്കും. മാനന്തവാടി രൂപത WSS ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും.നാല് മണിക്ക് കൈകൊട്ടികളി മത്സരവും രാത്രി 8 മണിക്ക് തൃശൂർ ഒക്ടേവ്‌സിന്റെ ഗാനമേളയും ഉണ്ടായിരിക്കും. 26 വെളളി പൂർവ്വിക അനുസ്മരണ ദിനത്തോടനുബന്ധിച്ച് രാവിലെ ആറ് മണിക്ക് ആഘോഷമായ വി.കുർബാനയും സിമിത്തേരിയിൽ പ്രത്യേകം പ്രാർത്ഥനകളും ഉണ്ടായിരിക്കും. പതിനൊന്ന് മണിക്കും വൈകിട്ട് 4.30 നും വി.കുർബാനയുണ്ടാകും. രാവിലെ പത്ത് മണിക്ക് കാപ്പികൃഷിയും ലോകബാങ്ക് സഹായവും എന്ന വിഷയത്തെക്കുറിച്ച് പ്രത്യേക പരിശീലന പരിപാടി നടക്കും രണ്ട് മണിക്ക് വയനാട്ടിലെ എഴുത്തുകാരുടെ സംഗമം എഴുത്തകം പ്രോഗ്രാം നടക്കും.വൈകിട്ട് ആറ്‌മണിക്ക് അഖില വയനാട് നാടകമത്സരവും ഒമ്പത്‌മണിക്ക് പാട്ട് ഫാമിലി തൃശൂർ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. 27 ശനി ഫാ.ആർമ്മണ്ട് മാധവത്ത് അനുസ്മരണദിനമാണ് രാവിലെ ആറ്മണിക്ക് വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും.പത്ത് മണിക്ക് കേക്ക് / ചോക്ളേറ്റ് നിർമ്മാണ പരിശീലനമാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സംഘനൃത്ത മത്സരം.വൈകിട്ട് 4.30 ന് ആഘോഷമായ വി.കുർബാന 6.30 ന് നിഖാര റെജി, നിയങ്ക റെജി എന്നീ കുട്ടികളുടെ ഗാനമേളയും എട്ട് മണിക്ക് കനലാട്ടം ചുരിക കാസർഗോഡ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 28 ന് കുടുംബ നവീകരണ വർഷ സമാപനമാണ്.6 മണിക്ക് വി.കുർബ്ബാനയും നൊവേനയും 10 മണിക്ക് വീട്ടിൽ ഒരു ചെറുകിട സംരംഭം കറിപൗഡർ, മസാലപ്പൊടി നിർമ്മാണ പരിശീലനം.11 മണിക്ക് വി.കുർബാന നൊവേന 2 മണിക്ക് ഒപ്പന മത്സരം എന്നിവ നടക്കും. വൈകിട്ട് 4:30 ന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യ കാർമികത്വം വഹിക്കും. 6:30 ന് ഷമീർ പട്ടുറുമ്മാൽ & അസ്മ കോട്ടക്കൽ എന്നിവർ നയിക്കുന്ന ഗസൽ സന്ധ്യയും 8:30 ന് അഖില വയനാട് വടംവലി മത്സരവും നടക്കും. ഡിസംബർ 29 തിങ്കൾ വിശ്വാസ പരിശീലന വർഷമാണ് 6 മണിക്ക് വി.കുർബാനയും നൊവേനയും 2 മണിക്ക് മാർഗം കളി കളി മത്സരവും നടക്കും. 4:30 ന് ആഘോഷമായ വി.കുർബാന. 6:30 ന് സൺഡേ സ്ക്കൂൾ ഭക്തസംഘടനാ വാർഷികവും കുട്ടികളുടെ കലാപരിപാടികളും. ഡിസംബർ 30 ചൊവ്വാഴ്ച ദിവ്യകാരുണ്യദിനമാണ്. രാവിലെ 6 മണിക്ക് 6 മണിക്ക് വി കുർബാനയും നൊവേനയും 10:00 ക്ക് അവക്കാഡോ , കുരുമുളകിന്റെ നൂതകൃഷി രീതികൾ – വിയറ്റ്നാം മോഡേൽ പരിശീലനം. 11:00 ക്ക് വി.കുർബാനയും നൊവേനയും 2 മണിക്ക് കരോൾ ഗാന ഗാന മത്സരം.4:30 ന് ആഘോഷമായ വി. കുർബാന 8 മണിക്ക് വോളി ബോൾ മത്സരം. 8:30 ന് സാമൂഹ്യ നാടകം വള്ളുവനാട് ബ്രഹ്മ ‘പകലിൽ മറഞ്ഞൊരാൾ ‘.31 ബുധൻ വൈദിക സമർപ്പിത ദിനമാണ്.6 മണിക്ക് മണിക്ക് വി കുർബാനയും നൊവേനയും 10 മണിക്ക് പരിശീലനം: കാർഷിക മൂല്യവർദ്ധിത വർദ്ധിത ഉൽപന്നങ്ങളും സാധ്യതകളും.11 മണിക്ക് വി കുർബാനയും നൊവേനയും 2 മണിക്ക് അരങ്ങ് – കുട്ടികളുടെ കലാപരിപാടികൾ. 4:30 ന് ആഘോഷമായ വി കുർബാനയും നൊവേനയും 7 മണിക്ക് ഉണ്ണിമിശിഹായുടെ നഗരപ്രദക്ഷിണം. 10 മണിക്ക് ആകാശവിസ്മയം. 10:30 ന് മേളക്കാഴ്ച.11 മണിക്ക് മെഘാ ഷോ MTB എന്റർടെയിൻമെന്റ് വയനാട്. 11:45 ന് വർഷാവസാന പ്രാർത്ഥന, വി.കുർബാന, നൊവേന. 2026 ജനുവരി 1 വ്യാഴം പ്രധാന തിരുനാൾ ദിനം.6 മണിക്ക് ജപമാല, വി.കുർബാന, നൊവേന 10 മണിക്ക് ആഘോഷമായ വി കുർബാനയും നൊവേനയും തുടർന്ന് പ്രദക്ഷിണം, നേർച്ച ഭക്ഷണം 12:30 ന് SB കമ്മ്യൂണിക്കേഷൻ വയനാട് അവതരിപ്പിക്കുന്ന ഗാനമേള 4 മണിക്ക് ഗോത്രകലകളുടെ അവതരണം 5 മണിക്ക് സാംസ്ക്കാരിക സമ്മേളനം ശ്രീ. കൽപറ്റ നാരായണൻ , റാഷിദ് ഗസാലി , റവ.ഫാ അജയ് തേക്കിലക്കാട്ടിൽ തുടങ്ങിയവർ പ്രഭാഷണം നടത്തും 8 മണിക്ക് ആകാശവിസ്മയം 8:30 ന് രസതന്ത്ര ബാന്റ് അവതരിപ്പിക്കുന്ന ബാന്റ് എന്നിവ ഉണ്ടാകും.
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...
മാനന്തവാടി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ മുതിരേരി ലിറ്റിൽ ഫ്ലവർ ചർച്ചിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോളടിച്ച് എന്ന സന്ദേശവുമായി മിഷൻ ലീഗ് ഫുട്ബോൾ ടൂർണമെന്റ്...
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...