കൊച്ചി:.കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കൊച്ചി, കുമരകം ഉൾപ്പെടെ മറ്റ് നഗരങ്ങളിലടക്കം വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവമായിരിക്കുന്നതായി കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം.) മുന്നറിയിപ്പ് നല്കി. പ്രധാനമായും പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസി വെബ്സൈറ്റുകൾ വഴി റൂം ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകൾ നടക്കുന്നതെന്ന് കെ ടി എം പ്രസിഡന്റ് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി.
ടൂറിസം സീസൺ ആരംഭിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കെ.ടി.എം അഭ്യർത്ഥിച്ചു. ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം ഹോട്ടലിന്റെ റിസർവേഷൻ വിഭാഗത്തിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് അതിഥികളെ ഫോൺ വഴിയോ ഇമെയില്‍-വാട്സ്സാപ്പ് സന്ദേശങ്ങൾ വഴിയോ ബന്ധപ്പെട്ട് പണം തട്ടുന്നതാണ് ഇവരുടെ രീതി. അഡ്വാൻസ് പേയ്മെന്റ് നൽകിയില്ലെങ്കിൽ റൂം ബുക്കിംഗ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഉയർന്ന വിഭാഗത്തിലുള്ള മുറികൾ വാഗ്ദാനം ചെയ്യുക, ഇതിനായി അടിയന്തരമായി പണം അടയ്ക്കാൻ ആവശ്യപ്പെടുക എന്നിവയാണ് തട്ടിപ്പുകാരുടെ പ്രധാന തന്ത്രങ്ങൾ.
ഹോട്ടൽ ജീവനക്കാരന്റെ വ്യാജ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ അയച്ചുനൽകി വിശ്വാസം നേടിയെടുത്ത ശേഷം ക്യു.ആർ. കോഡ് വഴിയോ പേയ്മെന്റ് ലിങ്കുകൾ വഴിയോ പണം കൈക്കലാക്കുന്ന രീതിയാണ് തട്ടിപ്പുകാർ അവലംബിക്കുന്നത്. ഇതുവരെയായി പതിനായിരക്കണക്കിന് രൂപ നിരവധി സഞ്ചാരികൾക്ക് നഷ്ടപ്പെട്ടതായി പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ ഹോട്ടലുകൾ ബുക്ക് ചെയ്ത ശേഷം മുന്‍കൂര്‍ പേയ്മന്റ് ആവശ്യപ്പെട്ട് അപരിചിതരിൽ നിന്ന് കോളുകളോ ഇമെയില്‍-വാട്സ്സാപ്പ് സന്ദേശങ്ങളോ ലഭിച്ചാൽ ജാഗ്രതയോടെ പ്രതികരിക്കണമെന്ന് കെടിഎം മുന്നറിയിപ്പ് നൽകി.
ഏതെങ്കിലും പേയ്മെന്റ് നടത്തുന്നതിന് മുമ്പ്, ബുക്ക് ചെയ്ത ഹോട്ടലിന്റെ ഔദ്യോഗിക ഫോൺ നമ്പറിൽ നേരിട്ട് വിളിച്ച് വിവരങ്ങൾ സത്യമാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് കെ.ടി.എം. അംഗങ്ങളായ ഹോട്ടലുകൾ അവരുടെ വെബ്സൈറ്റുകളിലും വൗച്ചറുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിന് ഇരയാകാതിരിക്കാൻ എല്ലാ വിനോദസഞ്ചാരികളും അതീവ ശ്രദ്ധയും മുൻകരുതലും എടുക്കണമെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി അഭ്യർത്ഥിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...