കർണാടക വനത്തിൽ കയറി കാട്ടുപോത്തുകളെയും മാനുകളെയും വേട്ടയാടി വ്യാപകമായി വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കാട്ടിറച്ചി വ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളായ 4 പേരെ ചെതലത്ത് റേഞ്ച് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ഇരുളം പുൽപ്പള്ളി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ പി അബ്ദുൽ ഗഫൂർ, എ. നിജേഷ് എന്നിവർ ചേർന്ന് പിടികൂടി ഇക്കഴിഞ്ഞ ശനിയാഴ്ച കാപ്പിസെറ്റ്, ചാമപ്പാറ ഭാഗങ്ങളിൽ നിന്നും കാട്ടിറച്ചി വില്പന നടത്തിയവരും വാങ്ങിയവരുമായ ആറുപേരെ വനം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു 50 കിലോയിൽ അധികം ഇറച്ചിയും തോക്കും സാമഗ്രികളും പിടികൂടിയിരുന്നു. അതിൽ പെട്ട വേട്ടയ്ക്ക് കർണാടക വനത്തിൽ തോക്കുകളുമായി പോയ 4 പേരെയാണ് ഒളിവിൽ താമസിച്ചുവരവേ ശശിമല, ചാമപ്പാറ ഭാഗങ്ങളിൽ നിന്നും പിടികൂടിയത്. പ്രതികളിൽ നിന്നും തോക്കും തിരകളും പത്തോളം കത്തികളും അടക്കം കണ്ടെടുക്കുകയും തെളിവെടുപ്പിന്റെ ഭാഗമായി വനത്തിൽ എത്തിച്ചതിൽ കാട്ടുപോത്തിന്റെ തലയും കൈകാലുകളും അസ്ഥികളുമടക്കം ജഡാവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ചെയ്തു. അഭിലാഷ്. കെ. ടി (41) S/o തങ്കപ്പൻ,കലവനാകുന്നേൽ വീട്,ചണ്ണോത്ത്കൊല്ലി, ,സണ്ണി തോമസ് ,(51)S/o മത്തായി, തകരക്കാട്ടിൽ വീട്,കുന്നത്ത് കവല,,സജീവൻ. ഐ. ബി,(49) S/o ബാലൻ, ഇരിക്കാലിക്കൽ വീട് , മാടപ്പള്ളിക്കുന്ന്, ശശിമല., വിനേഷ്. ടി. ആർ, (39)S/o രാമചന്ദ്രൻ, തെക്കേടത്ത് വീട്, എസ്. ടി. കോളനി, കാപ്പിസെറ്റ്, പുൽപ്പള്ളി എന്നിവരെയാണ് അറസ്റ്റ് ചെയ്തു ബത്തേരി ജെ.എഫ്.സി.എം.II കോടതി മുമ്പാകെ ഹാജരാക്കി. കേസിൽ ഇനിയും വേട്ടക്കായി പോയവരും കാട്ടിറച്ചി വിൽപനയിൽ ഏർപ്പെട്ടവരുമായ പ്രതികൾ പിടികൂടാൻ ഉണ്ടെന്നും അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്നും സൗത്ത് വയനാട് ഡി. എഫ്.ഒ അജിത്.കെ.രാമൻ അറിയിച്ചു. അനേഷണ സംഘത്തിൽ ഒ.രാജു , പ്രബീഷ്, പി.എസ്.ശ്രീജിത്, വിനീഷ് കുമാർ, അനന്തു,അരുൺ, കുമാരൻ, സതീഷ്, രാജീവൻ തുടങ്ങിയ വനപാലകരും കർണാടക വനപാലകരും ഉണ്ടായിരുന്നു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...