കല്‍പ്പറ്റ നഗരസഭയുടെ ജനകീയ ഇടപെടല്‍ മാതൃകാപരമെന്ന് പ്രിയങ്ക ഗാന്ധി എം പി

കല്‍പ്പറ്റ നഗരസഭാ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് പ്രിയങ്കാഗാന്ധി എം പി ഉദ്ഘാടനം ചെയ്തു കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് പ്രിയങ്കാഗാന്ധി എം പി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭയുടെ ജനകീയ ഇടപെടല്‍ മാതൃകാപരമാണെന്ന് പ്രിയങ്കാഗാന്ധി എം പി പറഞ്ഞു. നഗരസഭാ കാര്യാലയത്തില്‍ കൂടുതല്‍ സൗകര്യമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 80 ലക്ഷം രൂപ ചിലവില്‍ പഴയ ഓഫീസ് നവീകരിച്ച് പുതിയ ബ്ലോക്കും നിര്‍മ്മിച്ചത്. വൈസ് ചെയര്‍മാന്‍, ,സെക്രട്ടറി എന്നിവരുടെ ഓഫീസ്, എഞ്ചിനീയറിംഗ് വിഭാഗം എന്നില പൂര്‍ണമായും പുതിയ ബ്ലോക്കിലായിരിക്കും പ്രവര്‍ത്തിക്കുക. പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തോടെ നഗരസഭയില്‍ എത്തുന്നയാള്‍ക്ക് അകത്തുകൂടി തന്നെ എല്ലാ സെക്ഷനിലേക്കും പോകാന്‍ സാധിക്കും. ഉദ്ഘാടനചടങ്ങില്‍ നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ചും വിവിധ സ്ഥാപനങ്ങളെ കുറിച്ചുമുള്ള വീഡിയോ പ്രദര്‍ശനം പ്രിയങ്കാഗാന്ധി നോക്കി കണ്ടു. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ അധ്യക്ഷനായിരുന്നു. നഗരസഭാ ചെയര്‍മാന്‍ പി വിനോദ്കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഒ സരോജിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുജീബ് കേയംതൊടി, എ പി മുസ്തഫ, ആയിഷ പള്ളിയാലില്‍, രാജാ റാണി, മുന്‍ ചെയര്‍മാന്‍ അഡ്വ. ടി ജെ ഐസക്, പി പി ആലി, സി മൊയ്തീന്‍കുട്ടി, സെക്രട്ടറി അലി അസ്ഹര്‍, എം വി മുനവര്‍, ക്ലീന്‍സിറ്റി മാനേജര്‍ സത്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് അമ്പലവയലിൽ വാഹനപകടം; രണ്ട് യുവാക്കൾ മരിച്ചു
Next post സമ്പൂർണ്ണ ഡിജിറ്റൽ ഗ്രാമപഞ്ചായത്തായി തരിയോട്
Close

Thank you for visiting Malayalanad.in