കല്‍പ്പറ്റ നഗരസഭാ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് പ്രിയങ്കാഗാന്ധി എം പി ഉദ്ഘാടനം ചെയ്തു കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് പ്രിയങ്കാഗാന്ധി എം പി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭയുടെ ജനകീയ ഇടപെടല്‍ മാതൃകാപരമാണെന്ന് പ്രിയങ്കാഗാന്ധി എം പി പറഞ്ഞു. നഗരസഭാ കാര്യാലയത്തില്‍ കൂടുതല്‍ സൗകര്യമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 80 ലക്ഷം രൂപ ചിലവില്‍ പഴയ ഓഫീസ് നവീകരിച്ച് പുതിയ ബ്ലോക്കും നിര്‍മ്മിച്ചത്. വൈസ് ചെയര്മാന്, ,സെക്രട്ടറി എന്നിവരുടെ ഓഫീസ്, എഞ്ചിനീയറിംഗ് വിഭാഗം എന്നില പൂര്‍ണമായും പുതിയ ബ്ലോക്കിലായിരിക്കും പ്രവര്‍ത്തിക്കുക. പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തോടെ നഗരസഭയില്‍ എത്തുന്നയാള്‍ക്ക് അകത്തുകൂടി തന്നെ എല്ലാ സെക്ഷനിലേക്കും പോകാന്‍ സാധിക്കും. ഉദ്ഘാടനചടങ്ങില്‍ നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ചും വിവിധ സ്ഥാപനങ്ങളെ കുറിച്ചുമുള്ള വീഡിയോ പ്രദര്‍ശനം പ്രിയങ്കാഗാന്ധി നോക്കി കണ്ടു. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ അധ്യക്ഷനായിരുന്നു. നഗരസഭാ ചെയര്മാന് പി വിനോദ്കുമാര്‍, വൈസ് ചെയര്‍പേഴ്സണ്‍ ഒ സരോജിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ മുജീബ് കേയംതൊടി, എ പി മുസ്തഫ, ആയിഷ പള്ളിയാലില്‍, രാജാ റാണി, മുന്‍ ചെയര്മാന് അഡ്വ. ടി ജെ ഐസക്, പി പി ആലി, സി മൊയ്തീന്‍കുട്ടി, സെക്രട്ടറി അലി അസ്ഹര്‍, എം വി മുനവര്‍, ക്ലീന്‍സിറ്റി മാനേജര്‍ സത്യന് തുടങ്ങിയവര്‍ സംബന്ധിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...