കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന സമഗ്ര ജിഐഎസ് മാപ്പിംഗ് പദ്ധതി “ദൃഷ്ടി” പൂർത്തിയാക്കി സമ്പൂർണ്ണ ഡിജിറ്റൽ പഞ്ചായത്തായി തരിയോട് മാറി. പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ ചിത്രങ്ങളോട് കൂടി വെബ്പോർട്ടൽ വഴി വിരൽത്തുമ്പിൽ ലഭ്യമാകുകയും അടിസ്ഥാനപരമായ വിശകലനങ്ങൾ, ആവശ്യമുള്ള റിപ്പോർട്ടുകൾ എന്നിവ എളുപ്പത്തിൽ സാധ്യമാവുകയും ചെയ്യും. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. പദ്ധതി നിർവ്വഹണ ഏജൻസിയായ യു എൽ സി സി യുടെ ഐ ടി വിഭാഗം ഡെലിവറി മാനേജർ ബബിഷ് പദ്ധതി വിശദീകരണം നടത്തി.
വിവര സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഗുണഫലങ്ങൾ പ്രാദേശിക ഭരണത്തിന് പ്രയോജനപ്പെടുത്തുകയും അതുവഴി പൊതുജനങ്ങൾക് ഏറ്റവും മികച്ച സേവനങ്ങൾ സമയബന്ധിതമായി ല്ലഭ്യമാക്കുക എന്ന ഭരണ സമിതിയുടെ പ്രധാന ലക്ഷ്യം ഇതിലൂടെ കൈവരിക്കാൻ സാധിച്ചു. ഡ്രോൺ സർവ്വേ, ഡി ജി പി എസ് സർവ്വേ, ജിപിഎസ് സർവേ, പ്രത്യേക മൊബൈൽ അപ്ലിക്കേഷന്റെ സഹായത്തോടു കൂടിയുള്ള കെട്ടിട സർവ്വെ തുടങ്ങിയ വിവിധ സർവ്വേകളിലൂടെ തരിയോട് പഞ്ചായത്തിലെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു വിവിധ പദ്ധതികൾക്ക് ഉപയോഗപ്രദമായ രീതിയിൽ വെബ്പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് വിശകലന സൗകര്യങ്ങളോടെയും റിപോർട്ടുകൾ ജനറേറ്റ് ചെയ്യാൻ കഴിയുന്നതുമായ വെബ്‌പോർട്ടലാണ് ദൃഷ്ടി. തരിയോടിന്റെ ആസൂത്രണ വികസനപ്രവർത്തനങ്ങളിൽ സാങ്കേതികയുടെ കണ്ണായി പ്രവർത്തിക്കാൻ മാത്രം പര്യാപ്തമാണ് എന്ന് മാത്രമല്ല, ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും തങ്ങൾക്കാവശ്യമുള്ള സ്ഥലങ്ങളിലെ ആവശ്യമായ വിവരങ്ങൾ ആവശ്യമായ രീതിയിൽ ഫോട്ടോയും ഭൂമിശാസ്ത്രപരമായ വിവരങ്ങളോട് കൂടി ലഭ്യമാവുകയും ആവശ്യമായ രീതിയിൽ അവ വിശകലനം ചെയ്യുവാനും, അതിൽനിന്നും ആവശ്യമായ റിപോർട്ടുകൾ ഉണ്ടാക്കാനും ഇത് വഴി സാധിക്കും. കൂടാതെ ഭൗമശാസ്ത്രപരമായ വിശകലനവും, വിവിധ കാലങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ സംബന്ധിച്ചുള്ള വിശകലനവും പോർട്ടലിൽ സാധ്യമാകും. ഉദ്യോഗസ്ഥ ജോലിഭാരം കുറക്കാനും സമയബന്ധിത സേവനം ലഭ്യമാക്കാനും സഹായിക്കുന്നതോടൊപ്പം തന്നെ ശാത്രീയമായ പദ്ധതി വിഭവന നിർവ്വഹനവും ഇതുവഴി സാധ്യമാകും. കൂടാതെ ടൂറിസം, ദുരന്ത നിവാരണം, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ പ്രസ്തുത പോർട്ടൽ വഴി സാധിക്കുന്നതാണ്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, സിബിൽ എഡ്‌വേർഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ സ്വാഗതവും അസി സെക്രട്ടറി സി കെ റസാക്ക് നന്ദിയും പറഞ്ഞു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...