വയനാട്: ശുചിമുറിയില്ലാതെ വണ്ടിക്കടവ് ഉന്നതിയിലെ ആദിവാസി കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വിഷയത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. വയനാട് ജില്ലാ കളക്ടറോടും മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസറോടും (ടി.ഡി.ഒ.) 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
വണ്ടിക്കടവ് ഉന്നതിയിലെ 11 കുടുംബങ്ങൾക്ക് ശൗചാലയമില്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾക്കായി കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിക്കുന്ന ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ വനത്തെ ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയെ തുടർന്നാണ് കമ്മീഷന്റെ നടപടി.
കന്നാരംപുഴ മുറിച്ചുകടന്നാണ് സ്ത്രീകളും കുട്ടികളുമടക്കം ജീവൻ പണയം വെച്ച് വനത്തിലേക്ക് പോകുന്നത്. മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകുമ്പോൾ ഈ യാത്രയും നിലയ്ക്കും. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളുവും ഇടപെട്ടിരുന്നു. വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി ഐ.ടി.ഡി.പി. ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് കേന്ദ്രസംഘം ഇവിടം സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ശുപാർശ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഉന്നതിയിലെ നിവാസികൾ പറയുന്നു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...