കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഒരുക്കുന്ന കൊച്ചി ബിനാലെ ആറാം പതിപ്പിനായി സേവനമനുഷ്ഠിക്കാൻ വോളണ്ടിയർമാർക്ക് അവസരം. നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും ചേർന്നാണ് കൊച്ചി-മുസിരിസ് ബിനാലെ ആറാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. , ഫോർ ദി ടൈം ബീയിംഗ് എന്നാണ് ആറാം പതിപ്പിന്റെ പ്രമേയം.
ലോകമെമ്പാടുമുള്ള കലാകാരന്മാരെയും പ്രേക്ഷകരെയും ഒരുമിപ്പിച്ച് കൊച്ചിയിലെ വിവിധ വേദികളിലായാണ് ബിനാലെ അരങ്ങേറുന്നത്. ഈ കലാവിരുന്നിന്റെ സുഗമമായ നടത്തിപ്പിനായി കലാസൃഷ്ടികളുടെ നിർമ്മിക്കാനും വേദികളില്‍ അവയെ സ്ഥാപിക്കാനും ഫൗണ്ടേഷനെ സഹായിക്കാൻ വോളണ്ടിയർമാർക്ക് അവസരം ലഭിക്കും.
അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ഉണ്ടായിരിക്കണം. കലാചരിത്രം, ഫൈൻ ആർട്സ്, കൾച്ചറൽ സ്റ്റഡീസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിലെ അക്കാദമിക പശ്ചാത്തലമുള്ളവർക്ക് മുൻഗണനയുണ്ടെങ്കിലും അത് നിർബന്ധമല്ല. മുൻപ് കൊച്ചി-മുസിരിസ് ബിനാലെയിലോ സമാനമായ കലാപരിപാടികളിലോ പ്രവർത്തിച്ച പരിചയവും വോളണ്ടിയറിംഗിൽ തെളിയിക്കപ്പെട്ട അനുഭവസമ്പത്തും കൂടുതൽ ഗുണകരമാകും. കൂടാതെ, ഇംഗ്ലീഷ് ഭാഷയിൽ മികച്ച പ്രാവീണ്യം ഉണ്ടായിരിക്കേണ്ടതും അനിവാര്യമാണ്.
കൊച്ചിയിലെ വിവിധ ബിനാലെ വേദികളിൽ പൂർണ്ണസമയ വോളണ്ടിയർമാരാണ് പ്രവർത്തിക്കേണ്ടത്. 2025 ഒക്ടോബറിനും 2026 ഏപ്രിലിനും ഇടയിൽ 60 ദിവസത്തെ സേവനം ഇതിനായി അപേക്ഷകർ നൽകണം.
ബിനാലെയിൽ പങ്കുചേരാനും ആഗോള കലാ സമൂഹത്തിന്റെ ഭാഗമാകാനും താൽപ്പര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. അപേക്ഷ careers@kochimuzirisbiennale.org എന്ന ഇമെയിൽ വിലാസത്തിലൂടെ മാത്രമാണ് നൽകാനാകുക. താത്പര്യമുള്ളവര്‍ 200 വാക്കിൽ കവിയാത്ത ആമുഖത്തോടൊപ്പം അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – +91 79943 17700 എന്ന നമ്പറിൽ ബന്ധപ്പെടുക.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...